19 April Friday

നീറ്റ്‌ യുജി, കീം രജിസ്‌ട്രേഷൻ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023


ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് യുജി 2023, കേരളത്തിലെ വിവിധ പ്രൊഫഷണൽ ബിരുദ കോഴ്‌സുകളിലേക്കുള്ള  കീം 2023 എന്നിവയിൽ അപേക്ഷാ നടപടികൾ തുടരുന്നു. നീറ്റിന്‌ ഏപ്രിൽ ആറുവരെയും കീമിന്‌ ഏപ്രിൽ 10 വരെയും ഓൺലൈനിൽ അപേക്ഷിക്കാം.  
നീറ്റിന്‌ അപേക്ഷിക്കുന്ന വിദ്യാർഥിക്ക്‌ 2023 ഡിസംബർ 31ന്‌ 17 വയസ്സ് പൂർത്തിയാകണം. പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി,  ബയോളജി/ ബയോടെക്‌നോളജി വിഷയത്തിൽ പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് 50 ശതമാനം മാർക്കും പട്ടികജാതി/പട്ടികവർഗ/ഭിന്നശേഷിക്കാർക്ക് 40 ശതമാനം  മാർക്കും വേണം.

അവസാനവർഷ ബോർഡ് പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. ഓപ്പൺ സ്കൂളിൽ പഠിച്ചവർക്കും അപേക്ഷിക്കാം. മെയ് ഏഴിനാണ്‌ പരീക്ഷ. വിവരങ്ങൾക്ക്‌: www.neet.nta. nic.in

കീമിന് അപേക്ഷിക്കുന്നവർക്ക് പ്ലസ്ടുവിന് അമ്പത്‌ ശതമാനം മാർക്ക് വേണം. സംവരണ വിഭാഗക്കാർക്ക്‌ ൪൦ ശതമാനം മാർക്ക് മതിയാകും. എൻജിനിയറിങ്ങിന്‌ മാത്തമാറ്റിക്സ് നിർബന്ധമാണ്. ബയോളജി ഗ്രൂപ്പെടുത്തവർക്ക് മെഡിക്കൽ, അലൈഡ് ഹെൽത്ത്, കാർഷിക കോഴ്‌സുകൾക്ക് അപേക്ഷിക്കാം. പ്ലസ്‌ ടു തലത്തിൽ മാത്തമാറ്റിക്സ്/ ബയോളജി  പഠിച്ചവർക്ക് ബിഫാമിന് അപേക്ഷിക്കാം.  2023 ഡിസംബർ 31ന്‌ 17 വയസ്സ് തികയണം. മെയ് 17 നാണ് പരീക്ഷ.

എൻജിനിയറിങ്‌, ബിആർക്‌, എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎച്ച്‌എംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, കാർഷിക, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ്, ബയോടെക്നോളജി, ക്ലൈമറ്റ് ചേഞ്ച്, കോ-–-ഓപ്പറേഷൻ ആൻഡ്‌ ബാങ്കിങ്, ബിഫാം കോഴ്സുകൾ  കീമിൽ ഉൾപ്പെടും. ഇവയിൽ മെഡിക്കൽ, ഡെന്റൽ, അലൈഡ് ആരോഗ്യ കോഴ്സുകൾ, കാർഷിക കോഴ്സുകൾ, ബിആർക്‌ എന്നിവയൊഴികെ ബിടെക് കോഴ്സിന് പ്രവേശന പരീക്ഷ നടത്തുന്നത് കീമിലൂടെയാണ്. ബിആർക്കിന്‌ നാറ്റ/ ജെഇഇ മെയിൻ രണ്ടാം പേപ്പർ സ്കോർ ആവശ്യമാണ്. ബിഫാമിന് എൻജിനിയറിങ്‌ പ്രവേശന പരീക്ഷയുടെ ഫിസിക്സ്, കെമിസ്ട്രി ഉൾപ്പെടുന്ന പേപ്പർ ഒന്ന് എഴുതിയിരിക്കണം. മറ്റെല്ലാ കോഴ്‌സുകൾക്കും സെലക്‌ഷൻ നീറ്റ് സ്കോർ വഴിയാണ്.

എന്നാൽ, കേരളത്തിൽ പ്രവേശനം  ആഗ്രഹിക്കുന്നവർ കീമിന്‌  നിർബന്ധമായും അപേക്ഷിക്കണം. വിവരങ്ങൾക്ക്‌: www.cee.kerala.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top