18 April Thursday

കീം അലോട്ട്‌മെന്റ്‌ നടപടികൾ ഇന്ന്‌ വൈകിട്ടുമുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Dec 5, 2020


തിരുവനന്തപുരം
എംബിബിഎസ്/ബിഡിഎസ്/അഗ്രികൾച്ചർ വെറ്ററിനറി/ഫോറസ്ട്രി/ഫിഷറീസ് കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റിലേക്കും ആയുർവേദ, ഹോമിയോ കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റിനുമുള്ള നടപടിക്രമങ്ങൾ ശനിയാഴ്ച വൈകിട്ട്‌ ആരംഭിക്കും. ആയുർവേദ, ഹോമിയോ കോഴ്സുകളിലേക്കും പാലക്കാട് കരുണ മെഡിക്കൽ കോളേജ് (കെഎംഎം), തിരുവനന്തപുരം എസ്‌യുടി മെഡിക്കൽ കോളേജ് എന്നീ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് കോഴ്സിലേയ്ക്കും ഈ ഘട്ടത്തിൽ പുതുതായി ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. സിദ്ധ, യുനാനി കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് ഈ ഘട്ടത്തിൽ ഇല്ല.

എംബിബിഎസ്/ബിഡിഎസ്/അഗ്രികൾച്ചർ വെറ്ററിനറി/ഫോറസ്ട്രി/ഫിഷറീസ് കോഴ്സുകളിൽ നിലവിലുളള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ "confirm' ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും ചെയ്യണം‌. ഹയർ ഓപ്ഷൻ പുനഃക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കൽ, പുതുതായി ഉൾപ്പെടുത്തിയ കോളേജ് / കോഴ്സ് എന്നിവയിലേക്ക് ആവശ്യമുള്ള പക്ഷം ഓപ്ഷനുകൾ നൽകാനുളള സൗകര്യം എന്നിവയും ശനിയാഴ്ച വൈകിട്ടുമുതൽ 9ന്‌ പകൽ 11 വരെ ലഭ്യമാകും. ഇവയുടെ അടിസ്ഥാനത്തിൽ എംബിബിഎസ്, ബിഡിഎസ്, അഗ്രികൾച്ചർ, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ് എന്നീ കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റും ആയുർവേദ, ഹോമിയോ കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റും 10-ന് വൈകിട്ട്‌ പ്രസിദ്ധീകരിക്കും. വിശദാംശങ്ങൾക്ക്‌ www.cee.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2525300.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top