27 April Saturday

കീം: അപേക്ഷകര്‍ക്ക് വിവരങ്ങള്‍ 
പരിശോധിക്കാന്‍ അവസരം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 26, 2023


തിരുവനന്തപുരം
കേരള എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിച്ചവർക്ക്‌ അപേക്ഷയിൽ തിരുത്തൽ വരുത്താൻ അവസരം.

www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള കീം 2023, കാൻഡിഡേറ്റ് പോർട്ടൽ എന്ന ലിങ്കിൽ അപേക്ഷാ നമ്പർ ഉപയോ​ഗിച്ച് ലോഗിൻ ചെയ്യുമ്പോൾ ദൃശ്യമാകുന്ന പ്രൊഫൈൽ പേജിൽ അപേക്ഷകരുടെ ഫോട്ടോ, ഒപ്പ്, പേര് തുടങ്ങിയ വിവരങ്ങൾ നൽകിയിട്ടുണ്ട്.

ഫോട്ടോ, ഒപ്പ് എന്നിവയിലെ ന്യൂനതകൾ, പ്രൊഫൈൽ പേജിൽ ലഭ്യമാക്കിയിരിക്കുന്ന മെമോ ഡീറ്റെയിൽസ് എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ശരിയായ ഫോട്ടോഗ്രാഫ്, ഒപ്പ്, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ്‌ ചെയ്യണം. മെയ് രണ്ടിനുള്ളിൽ തെറ്റുകൾ പരിഹരിക്കണം. ഓൺലൈൻ അപേക്ഷയോടൊപ്പം വിദ്യാർഥികൾ സമർപ്പിച്ച സർട്ടിഫിക്കറ്റുകളിൽ ന്യൂനതകൾ ഉണ്ടെങ്കിൽ കാൻഡിഡേറ്റ് പോർട്ടൽ വഴി പിന്നീട് അറിയിക്കും. മെയ് 2 വരെ തിരുത്തൽ വരുത്താം. വിവരങ്ങൾക്ക്‌: www.cee.kerala.gov.in ,ഫോൺ‌‍: 04712525300


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top