26 April Friday

കീം 2020 : എംബിബിഎസ്: മോപ് അപ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Dec 21, 2020


തിരുവനന്തപുരം
എംബിബിഎസ് കോഴ്സിലേക്കുള്ള മോപ് അപ് അലോട്ട്മെന്റ് www.cee.kerala.gov.in  വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ 12ന്‌  പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലുള്ള  മാർഗനിർദേശങ്ങൾക്ക് വിധേയമായാണ് മോപ് അപ് അലോട്ട്മെന്റ് നടത്തിയിട്ടുള്ളത്.

പുതുതായി അലോട്ട്മെന്റ് ലഭിച്ചവർ തിങ്കളാഴ്‌ച മുതൽ 24 വരെ ഓൺലൈൻ പേയ്മെന്റ് ആയോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസിലൂടെയോ ഫീസ്‌ അടയ്‌ക്കണം. എസ്‌സി/എസ്ടി/ഒഇസി/ മത്സ്യത്തൊഴിലാളികളുടെ മക്കൾ/ ഒഇസി-ക്ക് ലഭ്യമായ ആനുകൂല്യങ്ങൾക്ക് അർഹമായ സമുദായത്തിൽപ്പെട്ട വിദ്യാർഥികളും ഫീസ് ആനുകൂല്യത്തിന് അർഹരായവരും ശ്രീചിത്രാ ഹോം, ജുവനൈൽ ഹോം, നിർഭയ ഹോം എന്നിവയിലെ വിദ്യാർഥികളും ഫീസ് ഒടുക്കേണ്ടതില്ല. എന്നാൽ, ഇത്തരം വിദ്യാർഥികൾ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ മൈനോറിറ്റി/എൻആർഐ സീറ്റിൽ അലോട്ട്മെന്റ് ലഭിച്ചാൽ ഫീസ് അടയ്‌ക്കണം.

അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും അതത് കോളേജിൽ 24ന് വൈകിട്ട്‌ നാലിനകം ഹാജരായി പ്രവേശനം നേടണം. പ്രവേശനം നേടുന്ന സമയത്ത് ഡാറ്റാ ഷീറ്റും എല്ലാ രേഖകളും കോളേജിൽ ഹാജരാക്കണം. വിശദവിവരം പ്രവേശന കമീഷണറുടെ വെബ്‌സൈറ്റിലുണ്ട്‌. - ഹെൽപ്പ് ലൈൻ നമ്പർ: 0471 2525300.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top