27 April Saturday

കീം 2020 എംബിബിഎസ്‌: ഓപ്‌ഷൻ നാളെക്കൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 15, 2020


തിരുവനന്തപുരം
-2020–-21 അധ്യയന വർഷത്തെ എംബിബിഎസ് കോഴ്സിന്റെ രണ്ടാംഘട്ട അലോട്ട്മെന്റ് നടപടിക്രമങ്ങൾ 16ന് പൂർത്തിയാകും. ഇതിനുശേഷം വരുന്ന ഒഴിവുള്ള സീറ്റുകൾ പ്രവേശന പരീക്ഷാ കമീഷണർ നടത്തുന്ന ഓൺലൈൻ മോപ്-അപ് കൗൺസലിങ്ങിലൂടെ നികത്തും. 16ന്‌ 10 വരെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം . കേരള സ്റ്റേറ്റ് മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നിലവിൽ പ്രവേശന പരീക്ഷാ കമീഷണറുടെ മുൻ അലോട്ട്മെന്റുകൾ വഴി പ്രവേശനം ലഭിച്ചിട്ടുള്ളതും അല്ലാത്തതുമായ എല്ലാ വിദ്യാർഥികൾക്കും ഈ ഘട്ടത്തിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം.   സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി തെരഞ്ഞെടുക്കപ്പെടുന്നവരുടെ വിവരങ്ങൾ പ്രവേശന പരീക്ഷാ കമീഷണറുടെ വെബ് സൈറ്റായ www.cee.kerala.gov.in ൽ 17 ന് പ്രസിദ്ധീകരിക്കും. ഹൈൽപ് ലൈൻ നമ്പർ: 0471-2525300.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top