25 April Thursday

കീം പ്രവേശന പരീക്ഷ 16ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 12, 2020


തിരുവനന്തപുരം
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്‌ 2020-–-21 വർഷത്തെ എൻജിനിയറിങ്/ഫാർമസി കോഴ്സ് പ്രവേശനത്തിനായുള്ള കീം- 2020  പ്രവേശന പരീക്ഷ 16 ന് നടത്തും.  സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും പുറമേ ഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലായി ഏകദേശം 1,12,000 വിദ്യാർഥികൾ പരീക്ഷ എഴുതും.  ഏപ്രിൽ 20, 21 തീയതികളിൽ
നടത്താൻ നിശ്ചയിച്ച പരീക്ഷയാണ് 16ലേക്ക്‌ മാറ്റിയത്. പരീക്ഷാർഥികളുടെയും രക്ഷാകർത്താക്കളുടെയും ആശങ്കകൾ ലഘൂകരിക്കാനായി മാർഗ
നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്‌.

ഇതരസംസ്ഥാനക്കാരായ വിദ്യാർഥികൾക്ക് "ഷോർട്ട് വിസിറ്റ് പാസ്’ നേടുന്നതിനായി സർക്കാരിന്റെ "ഇ- ജാഗ്രതാ പോർട്ടൽ' വഴി രജിസ്റ്റർ ചെയ്യണം. പരീക്ഷാകേന്ദ്രത്തിൽ പാലിക്കേണ്ട മുൻകരുതലുകൾ മാർഗനിർദ്ദേശങ്ങളായി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.വിദ്യാർഥികൾക്ക് യാത്രാസൗകര്യം ലഭ്യമാക്കുന്നതിനായി കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും സംശയനിവാരണത്തിനായി കീം ഹെൽപ് ലൈൻ നമ്പരായ 0471 2525300 ൽ ബന്ധപ്പെടാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top