29 March Friday

KEAM- രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 10, 2019

തിരുവനന്തപുരം
2019-ലെ എൻജിനിയറിങ‌് | ആർക്കിടെക്ചർ /ഫാർമസി കോഴ്സുകളിലേക്കുള്ള KEAM 2019 രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റും എംബിബിഎസ് /ബിഡിഎസ് /അഗ്രിക്കൾചർ/വെറ്ററിനറി/ഫിഷറീസ്/ഫോറസ്ട്രി കോഴ്സുകളിലേക്കുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റും www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഈ ഘട്ടത്തിൽ സ്വകാര്യ സ്വാശ്രയ എൻജിനിയറിങ‌് ആർക്കിടെക്ചർ കോളേജുകളിലെ കമ്മ്യൂണിറ്റി/ രജിസ്റ്റേർഡ് സൊസൈറ്റി രജിസ്റ്റേർഡ് ട്രസ്റ്റ് ക്വാട്ടയിലേയ്ക്ക് മാറ്റിവച്ചിട്ടുള്ള സീറ്റുകളിലേയ്ക്കും സഹകരണ വകുപ്പിനുകീഴിൽ വരുന്ന സ്വാശ്രയ എൻജിനിയറിങ‌് കോളേജുകളിലെ (CAPE) ആശ്രിതരുടെ മക്കൾക്കായി മാറ്റിവച്ചിട്ടുളള സീറ്റുകളിലേയ്ക്കും സ്വാശ്രയ മെഡിക്കൽ/ദന്തൽ കോളേജുകളിലെ എൻആർഐ ക്വാട്ട സീറ്റുകളിലേയ്ക്കും അലോട്ട്മെന്റ് നടത്തിയിട്ടുണ്ട്.

അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്. അലോട്ട്മെന്റ് പ്രകാരം പുതുതായി അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ ഫീസ് ജൂലൈ 12 വരെ ഓൺലൈൻ പേയ്മെന്റ് മുഖാന്തിരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തിരമോ ഒടുക്കിയശേഷം അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ ഹാജരായി പ്രവേശനം നേടേണ്ടതാണ്. പോസ്റ്റ് ഓഫീസുകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.

എൻജിനിയറിങ‌് ആർക്കിടെക്ചർ/ഫാർമസി കോഴ്സുകൾക്ക് ഒന്നാം ഘട്ടത്തിൽ ലഭിച്ച അലോട്ട്മെന്റിൽ നിന്നും വ്യത്യസ്തമായ അലോട്ട്മെന്റ് രണ്ടാം ഘട്ടത്തിൽ ലഭിച്ചവർ അധിക തുക പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ അടയ്ക്കേണ്ടതുണ്ടെങ്കിൽ അത് ജൂലൈ 12 വരെ ഒടുക്കിയശേഷം അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ ഹാജരായി പ്രവേശനം നേടേണ്ടതാണ്.

നിലവിൽ അലോട്ട്മെന്റ് ലഭിച്ചിട്ടുളള എല്ലാ വിദ്യാർഥികളും അലോട്ട്മെന്റ്  മെമ്മോ പ്രകാരമുളള കോളേജുകളിൽ ജൂലൈ 12-ന്‌ വൈകുന്നേരം മൂന്നിനകം പ്രവേശനം നേടണം. എൻജിനിയറിങ‌് ആർക്കിടെക്ചർ കോഴ്സുകളിൽ പ്രവേശനം നേടേണ്ട തീയതിയും സമയവും ഉൾപ്പെടുത്തിക്കൊണ്ടു ളള വിശദമായ ഷെഡ്യൂൾ www.cee.kerala.org എന്ന വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്. എൻജിനീയറിംഗ് കോഴ്സുകൾക്ക് ഷെഡ്യൂൾ പ്രകാരം പ്രവേശനം നേടാൻ കഴിയാതെ വരുന്ന വിദ്യാർഥികൾ അലോട്ട്മെന്റ് ലഭിച്ച കോളേജ് അധികൃതരുമായി ബന്ധപ്പെട്ട് ജൂലൈ 12-ന്‌ വൈകുന്നേരം മൂന്നിനകം പ്രവേശനം നേടണം.

അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അവരുടെ ഹോം പേജിലെ 'Data Sheet' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം. പ്രവേശനം നേടുന്ന സമയത്ത് ഡാറ്റാ ഷീറ്റ് കോളേജ് അധികാരികൾക്ക് മുന്നിൽ ഹാജരാക്കേണ്ടതാണ്.

- നിശ്ചിത സമയത്തിനുള്ളിൽ ഫീസ്/അധിക തുക (ബാധകമെങ്കിൽ) ഒടുക്കാത്ത വിദ്യാർഥികളുടെയും, കോളേ ജുകളിൽ ഹാജരായി പ്രവേശനം നേടാത്ത ഫീസ് ഇളവ് ബാധകമായ വിദ്യാർഥികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാർഥികളുടെയും അലോട്ട്മെന്റും, ബന്ധപ്പെട്ട സ്‌ട്രീമിലെ ഹയർ ഓപ്ഷനുകളും റദ്ദാകും.

എൻജിനിയറിങ‌് ആർക്കിടെക്ചർ/ഫാർമസി കോഴ്സുകളിലേയ്ക്കുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് നടപടിക്രമങ്ങൾ 12 ന് ആരംഭിക്കും. 17 ന് മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. മൂന്നാം ഘട്ട അലോട്ട്മെന്റിന് മുൻപായി ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും, നിലവിലുളള ഓപ്ഷനുകൾ ക്രമീകരിക്കുന്നതിനും, ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ് ചെയ്യുന്നതിനും, പുതിയ കോഴ്സുകളോ കോളേജുകളോ ഉൾപ്പെടുത്തുന്ന പക്ഷം അവയിലേയ്ക്ക് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനുമുള്ള സൗകര്യം ലഭ്യമാണ്‌.

മൂന്നാം ഘട്ട അലോട്ട്മെന്റ് സ്വകാര്യ സ്വാശ്രയ എൻജിനീയറിങ‌് ആർക്കിടെക്ചർ കോളേജുകളിലേയ്ക്കുളള അവസാന അലോട്ട്മെന്റ് ആയിരിക്കും. ഹെൽപ്പ് ലൈൻ നമ്പരുകൾ: 0471 2339101, 2339102, 2339103, 2339104, 2332123.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top