24 April Wednesday

കീം: ഫീസ‌് അടച്ചവർ 47000; രജിസ‌്ട്രേഷൻ 28 വരെ

വെബ് ഡെസ്‌ക്‌Updated: Thursday Feb 14, 2019


തിരുവനന്തപുരം
സംസ്ഥാനത്ത് എംബിബിഎസ് , ബിഡിഎസ് , മെഡിക്കൽ അനുബന്ധ, എൻജിനിയറിങ്‌, ആർകിടെക‌്ചർ കോഴ‌്സുകളിലേക്കുള്ള 2019 ലെ പ്രവേശന പരീക്ഷയ‌്ക്ക‌് ബുധനാഴ‌്ച വരെ  ഫീസ‌് അടച്ച‌് അപേക്ഷാ നടപടികളുടെ ഒന്നാം ഘട്ടം പൂർത്തിയാക്കിയ വിദ്യാർഥികളുടെ എണ്ണം 47000 ആയി. കഴിഞ്ഞ വർഷം ആകെ അപേക്ഷകർ 1,24,303 ആയിരുന്നു. 28 വരെ  ഓൺലൈനായി വിദ്യാർഥികൾക്ക‌് രജിസ‌്ട്രേഷൻ ചെയ്യാം. ഇത്തവണ  അനുബന്ധ രേഖകളും അപ‌്‌ലോഡ‌് ചെയ്യണം. ഇതിനായി മാർച്ച‌് 31 വരെ സമയം അനുവദിച്ചിട്ടുണ്ട‌്.

മെഡിക്കൽ,മെഡിക്കൽ അനുബന്ധ കോഴ‌്സുകളിലേക്ക‌് നീറ്റ‌് പരീക്ഷയുടെ സ‌്കോർ ആണ‌് പരിഗണിക്കുന്നതെങ്കിലും സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണറുടെ കീം 2019നും അപേക്ഷ നിർബന്ധമാണ‌്. എൻജിനിയറിങ‌്, ബിഫാം കോഴ‌്സുകളിലേക്ക‌് മാത്രമാണ‌് പ്രവേശന പരീക്ഷ നടക്കുക.   പ്രവേശന പരീക്ഷ ഏപ്രിൽ 23 , 24ന് വിവിധ കേന്ദ്രങ്ങളിൽ നടത്തും. കേരളത്തിലെ 14 ജില്ലകളിലും മുംബൈ , ന്യൂഡൽഹി , ദുബായ് എന്നിവിടങ്ങളിലും പ്രവേശനപരീക്ഷ നടത്തും . 

പ്രവേശനപരീക്ഷ , ഫലപ്രസിദ്ധീകരണം , അലോട്ട്മെന്റുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ സമയാസമയം ലഭിക്കുന്നതി ന് എല്ലാ വിദ്യാർഥികളും രക്ഷിതാക്കളും പ്രവേശനപരീക്ഷാകമീഷണറുടെ www.cee.kerala.gov.in , www.ceekerala.org വെബ്സൈറ്റുകൾ നിരന്തരം  സന്ദർശിച്ച‌് അറിയിപ്പുകളും നിർദേശങ്ങളും മനസിലാക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top