28 March Thursday

കഴക്കൂട്ടം സൈനിക് സ്കൂള്‍ പ്രവേശനം: റാങ്ക്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 31, 2020


തിരുവനന്തപുരം
കഴക്കൂട്ടം സൈനിക സ്കൂളിലെ  2020–-21ലെ ആറ്‌, ഒമ്പത്‌  ക്ലാസുകളിലേക്കുള്ള  പ്രവേശന പരീക്ഷയിൽ വിജയിച്ചവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റും വിശദവിവരവും www.sainikschooltvm.nic.in വെബ്സൈറ്റിൽ.

യോഗ്യത നേടിയ ഉദ്യോഗാർഥികളുടെ വൈദ്യപരിശോധന കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം കേന്ദ്രങ്ങളിൽ ഫെബ്രുവരി 18നും 20നും ഇടയിൽ നടത്തും. വൈദ്യപരിശോധനയും അഭിമുഖവും നടത്തുന്ന സ്ഥലവും തീയതിയും വൈദ്യപരിശോധനയ്ക്ക് രക്ഷാകർത്താക്കൾ സമർപ്പിക്കേണ്ട രേഖകളുടെ വിശദവിവരങ്ങളും സ്കൂൾ വെബ്സൈറ്റിൽ ലഭ്യമാണ്. 

സൈനിക സ്കൂൾ പ്രവേശനം നൽകാമെന്ന് വാഗ്ദാനം ചെയ്ത്‌ വൻതുക തട്ടിപ്പ് നടത്തുന്നവരുടെ ചതിയിൽപ്പെടാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ അറിയിച്ചു.  പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള സൈനിക സ്കൂൾ സൊസൈറ്റി, പ്രവേശനവുമായി ബന്ധപ്പെട്ട് ആരെയും വിളിക്കുകയോ വിളിക്കാനോ ചുമതലപ്പെടുത്തിയിട്ടില്ല. പ്രവേശനവുമായി ബന്ധപ്പെട്ട് sainik school admission.in ഓൺലൈൻ പോർട്ടലിൽ നൽകുന്ന വിവരം അന്തിമമായിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top