26 April Friday

സംസ്കൃത സർവ്വകലാശാലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ആർ ബിന്ദു നിർവ്വഹിക്കും

വെബ് ഡെസ്‌ക്‌Updated: Saturday May 6, 2023

കാലടി > സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുളള നൂറ് ദിന കർമ്മപരിപാടികളുടെ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ഉദ്ഘാടനം മെയ് 12ന് രാവിലെ 9.30ന് ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. എം വി നാരായണൻ അറിയിച്ചു.

കൂടിയാട്ടം ഡിജിറ്റലൈസേഷൻ, ക്രിയേറ്റീവ് ലിറ്ററേച്ചർ ഡവലപ്മെന്റ് ഇൻ സാൻസ്ക്രിറ്റ്, സർവ്വകലാശാലയിൽ പുതുതായി ആരംഭിക്കുന്ന സെന്റർ ഫോർ അക്കാദമിക് റൈറ്റിംഗ് എന്നിവയുടെ ഉദ്ഘാടനവും കേരള നോളജ് സീരീസിൽ പ്രസിദ്ധീകരിക്കുന്ന മൂന്ന് പുസ്‌തകങ്ങളുടെ പ്രകാശനവും മന്ത്രി നിർവ്വഹിക്കും. കോൺട്രിബ്യൂഷൻ ഓഫ് കേരള ടു വേദാന്തദർശന (ഡോ. വി ശിശുപാല പണിക്കർ), കേരളത്തിന്റെ സാംസ്‌കാരികപരിണാമം (ഡോ. എസ് രാജശേഖരൻ), അലങ്കാരദർശിനി ഓഫ് ഗോവിന്ദ (ഡോ. ബി നിധീഷ് കണ്ണൻ) എന്നിവയാണ് പ്രകാശനം ചെയ്യുന്ന പുസ്‌തകങ്ങൾ എന്ന് പ്രൊഫ. എം വി നാരായണൻ അറിയിച്ചു.

കാലടി മുഖ്യകേന്ദ്രത്തിലെ കൂത്തമ്പലത്തിൽ നടക്കുന്ന ചടങ്ങിൽ റോജി എം ജോൺ എംഎൽഎ അധ്യക്ഷനാകും. സിൻഡിക്കേറ്റ് അംഗം അഡ്വ. കെ പ്രേംകുമാർ എംഎൽഎ മുഖ്യാതിഥിയായിരിക്കും. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ മുത്തുലക്ഷ്‌മി ആമുഖ പ്രഭാഷണം നടത്തും. സിൻഡിക്കേറ്റ് അംഗം പ്രൊഫ. ഡി സലിംകുമാർ, രജിസ്ട്രാർ ഡോ. എം ബി ഗോപാലകൃഷ്‌ണൻ, ഫിനാൻസ് ഓഫീസർ എസ് സുനിൽ കുമാർ എന്നിവർ പ്രസംഗിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top