25 April Thursday

കാലടി സംസ്കൃത സർവകലാശാല അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 18, 2020


തിരുവനന്തപുരം
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും 2020–- 21ലെ വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. എംഎ, എംഎസ്‌സി, എംഎസ്ഡബ്ല്യു, എംഎഫ്എ, പിജി  ഡിപ്ലോമ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.  ഓൺ ലൈൻ അപേക്ഷ ഏപ്രിൽ മൂന്നിനുമുമ്പ്‌ സമർപ്പിക്കണം.

കാലടി മുഖ്യകേന്ദ്രം: എംഎ  മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഫിലോസഫി, മ്യൂസിക്, ഭരതനാട്യം, മോഹിനിയാട്ടം, തിയറ്റർ, കംപാരറ്റീവ് ലിറ്ററേച്ചർ ആൻഡ്  ലിംഗ്വിസ്റ്റിക്‌സ്‌, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, സംസ്കൃതം ന്യായം, സംസ്കൃതം ജനറൽ, വേദിക് സ്റ്റഡീസ്, സോഷ്യോളജി.
എംഎസ്‌സി സൈക്കോളജി, ജ്യോഗ്രഫി, മാസ്റ്റർ ഓഫ് സോഷ്യൽ  വർക്ക്         (എംഎസ്ഡബ്ല്യു). മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് (എംഎഫ്എ വിഷ്വൽ ആർട്സ്), പിജി ഡിപ്ലോമ ഇൻ ട്രാൻസലേഷൻ ആൻഡ്‌ ഓഫീസ് പ്രൊസീഡിങ്‌സ്‌ ഇൻ ഹിന്ദി. തിരുവനന്തപുരം പ്രാദേശിക കേന്ദ്രം:  എംഎ മലയാളം, ഹിന്ദി, ഇംഗ്ലിഷ്, ഹിസ്റ്ററി, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, സംസ്കൃതം ന്യായം.

പന്മന പ്രാദേശിക കേന്ദ്രം:  എംഎ  മലയാളം, ഹിന്ദി, സംസ്കൃതം വേദാന്തം, ഇംഗ്ലീഷ്.

ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രം:  എംഎ മലയാളം, ഹിന്ദി, സംസ്കൃതം സാഹിത്യം, പിജി ഡിപ്ലോമ ഇൻ ട്രാൻസലേഷൻ ആൻഡ്‌ ഓഫീസ് പ്രൊസീഡിങ്‌സ്‌ ഇൻ ഹിന്ദി, പിജി ഡിപ്ലോമ ഇൻ വെൽനസ് ആൻഡ്‌ സ്പാ മാനേജ്മെന്റ് തുറവൂർ പ്രാദേശിക കേന്ദ്രം:  എംഎ  മലയാളം, സംസ്കൃതം സാഹിത്യം, ഹിസ്റ്ററി,  മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്‌ (എംഎസ്ഡബ്ല്യൂ).തിരൂർ പ്രാദേശിക കേന്ദ്രം:  എംഎ മലയാളം, ഹിന്ദി, ഹിസ്റ്ററി, ഇംഗ്ലിഷ്, അറബിക്, സംസ്കൃതം സാഹിത്യം, സംസ്കൃതം വ്യാകരണം, മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്   (എംഎസ്ഡബ്ല്യു).

കൊയിലാണ്ടി പ്രാദേശിക കേന്ദ്രം:  എംഎ  ഉറുദു, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, മലയാളം, ഹിന്ദി, സംസ്കൃതം ജനറൽ.
പയ്യന്നൂർ പ്രാദേശിക കേന്ദ്രം:  എംഎ മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സംസ്കൃതം സാഹിത്യം, സംസ്കൃതം വ്യാകരണം, സംസ്കൃതം വേദാന്തം. മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (എംഎസ്ഡബ്ല്യു).

പ്രവേശന പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും എംഎ, എംഎസ്‌സി, എംഎസ്ഡബ്ല്യൂ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ. എംഎ മ്യൂസിക്, ഡാൻസ്, തിയറ്റർ എന്നിവയ്ക്ക് അപേക്ഷിക്കുന്നവർക്ക് എഴുത്തുപരീക്ഷ കൂടാതെ അഭിരുചി പരീക്ഷയും പ്രായോഗിക പരീക്ഷയും ഉണ്ടായിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top