19 April Friday

സംസ്കൃത സർവകലാശാലാ ബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018


കാലടി
സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശികകേന്ദ്രങ്ങളിലും 2018‐2019 അധ്യയനവർഷത്തിലേക്ക് വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  

സംസ്കൃതം‐സാഹിത്യം, സംസ്കൃതം‐വേദാന്തം, സംസ്കൃതം‐വ്യാകരണം, സംസ്കൃതം‐ന്യായം, സംസ്കൃതം‐ജനറൽ, സാൻസ്ക്രിറ്റ് ആൻഡ‌് ഇൻഫർമേഷൻ ടെക്നോളജി, സംഗീതം (വായ്പാട്ട്), ഡാൻസ് (ഭരതനാട്യം, മോഹിനിയാട്ടം) എന്നീ വിഷയങ്ങളിൽ ചോയ്സ്ബേസ്ഡ് ക്രെഡിറ്റ് ആൻഡ‌് സെമസ്റ്റർ സമ്പ്രദായത്തിലും, പെയിന്റിങ‌്, മ്യൂറൽ പെയിന്റിങ‌്, സ്കൾപ്ചർ വിഷയങ്ങൾക്ക് മാർക്ക് സമ്പ്രദായത്തിലുമാകും കോഴ്സുകൾ നടത്തുക.

മുഖ്യകേന്ദ്രമായ കാലടിയിൽ സംസ്കൃതവിഷയങ്ങൾ  കൂടാതെ സംഗീതം, നൃത്തം എന്നീ കലാവിഭാഗങ്ങൾ മുഖ്യവിഷയമായി ത്രിവത്സര ബിഎ ബിരുദ കോഴ്സുകളിലേക്കും പെയിന്റിങ‌്, മ്യൂറൽ പെയിന്റിങ‌്, സ്കൾപ്ചർ വിഷയങ്ങളിൽ നാലുവർഷത്തെ ബിഎഫ്എ ബിരുദകോഴ്സുകളിലേക്കും  പ്രവേശനം നൽകുന്നു. 

  പ്രാദേശിക കേന്ദ്രങ്ങളിൽ വിവിധ സംസ്കൃതവിഷയങ്ങളിലാണ‌് പ്രവേശനം നൽകുന്നത്.  തിരുവനന്തപുരം (സംസ്കൃതം‐ന്യായം, വ്യാകരണം, വേദാന്തം, സാഹിത്യം),  പന്മന (സംസ്കൃതം വേദാന്തം), ഏറ്റുമാനൂർ (സംസ്കൃതം സാഹിത്യം), തുറവൂർ (സംസ്കൃതം സാഹിത്യം), കൊയിലാണ്ടി (സംസ്കൃതം സാഹിത്യം, വേദാന്തം, ജനറൽ), തിരൂർ (സംസ്കൃതം വ്യാകരണം), പയ്യന്നൂർ (സംസ്കൃതം വ്യാകരണം, വേദാന്തം, സാഹിത്യം). സംസ്കൃത വിഷയങ്ങളിൽ ബിരുദപഠനത്തിന് പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർഥികൾക്കും     മാസം 350 രൂപവീതം സ്കോളർഷിപ‌് നൽകുന്നു.

  പ്ലസ‌്ടു/വൊക്കേഷണൽ ഹയർ സെക്കൻഡറി അഥവാ തത്തുല്യ അംഗീകൃത യോഗ്യതയുള്ളവർക്ക്  (രണ്ടുവർഷം) അപേക്ഷിക്കാം. 
  നൃത്തം, (മോഹിനിയാട്ടം, ഭരതനാട്യം) സംഗീതം, പെയിന്റിങ‌്, മ്യൂറൽ പെയിന്റിങ‌്, സ്കൾപ്ചർ എന്നിവ മുഖ്യവിഷയമായ  പ്രോഗ്രാമുകൾക്ക് അഭിരുചി നിർണയ പരീക്ഷയുടെകൂടി അടിസ്ഥാനത്തിലാകും പ്രവേശനം നൽകുന്നത്.  പ്രായം 2018 ജൂൺ ഒന്നിന് 22 വയസ്സിൽ കൂടുരുത‌്.  താൽപ്പര്യമുള്ള വിദ്യാർഥികൾ സർവകലാശാലാ വെബ്സൈറ്റുവഴി അപേക്ഷ സമർപ്പിക്കാം.  

ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്കോപ്പിയും  നിർദിഷ്ടയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും  സംവരണാനുകൂല്യം തെളിയിക്കുന്നതിനുള്ള സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും യൂണിയൻ ബാങ്കിൽ 50 രൂപ അടച്ച ചെലാനും  (എസ്സി/എസ്ടി വിദ്യാർഥികൾക്ക് 10 രൂപ) ഉൾപ്പെടെ അതതു കേന്ദ്രങ്ങളിലെ വകുപ്പ് അധ്യക്ഷന്മാർക്ക്/ഡയറക്ടർമാർക്ക് സമർപ്പിക്കേണ്ടതാണ്.

പ്രോസ്പെക്ടസും/ബാങ്ക് ചെലാനും എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.  അപേക്ഷ  ഓൺലൈൻവഴി സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 11.
 ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്കോപ്പിയുംസർട്ടിഫിക്കറ്റുകളുടെ പകർപ്പും ലഭിക്കേണ്ട അവസാന തീയതി ജൂൺ 18.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top