20 April Saturday

ജലീലിൽ സമ്പൂർണ വിശ്വാസമുണ്ട്‌; മൊഴിയെടുക്കാൻ വിളിപ്പിച്ചതിന്‌ രാജിവെക്കേണ്ടതില്ല: എ കെ ബാലൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020

തിരുവനന്തപുരം> ഒരു വിഷയവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താൻ എൻഐഎ വിളിച്ചുവരുത്തുന്നതിൽ  അസ്വാഭാവികതയില്ലെന്ന്‌ മന്ത്രി എ കെ ബാലൻ പറഞ്ഞു. എൻഐഎ മൊഴിയെടുക്കാൻ വിളിപ്പിച്ചതിന്‌ ജലീൽ രാജി വയ്‍ക്കേണ്ടതില്ല.

ജലീലിൽ സമ്പൂർണവിശ്വാസമുണ്ട് .സാധാരണ രീതിയിലുള്ള നടപടിക്രമം മാത്രമാണ് ഇപ്പോൾ എൻഐഎ നടത്തിയിരിക്കുന്നതെന്നും എ കെ ബാലൻ പ്രതികരിച്ചു.

ചോദ്യംചെയ്യലും സംശയങ്ങള്‍ ചോദിക്കലും വ്യക്തതവരുത്തലും ഉത്തരവാദപ്പെട്ട ഏജന്‍സികളുടെ കടമയാണ്. ചോദ്യംചെയ്യലിന്റെയും അഭിപ്രായം തേടുന്നതിന്റെയും ഭാഗമായി അദ്ദേഹത്തെ പ്രതിയാക്കുന്നുണ്ടെങ്കില്‍ മാത്രമാണ് മറ്റു ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ടാവുക. സാധാരണനിലയില്‍ ഏതന്വേഷണത്തിനു മുന്നിലും എല്ലാവരും ഹാജരാകാന്‍ നിര്‍ബന്ധിതരാകും.

ഏജന്‍സികള്‍ ചോദ്യംചെയ്യുന്നതിന്റെ ഭാഗമായി രാജിവെക്കാനാണെങ്കില്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ആര്‍ക്കും ഭരിക്കാനാവില്ലെന്നും മന്ത്രി  പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top