26 April Friday

ജോസാ 2022 : കൗൺസലിങ് പ്രക്രിയ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 12, 2022


ജോയിന്റ്‌ സീറ്റ് അലോക്കേഷൻ   അതോറിറ്റിയുടെ ജോസാ 2022 (JoSAA 2022) ഓൺലൈൻ കൗൺസലിങ് പ്രക്രിയ 12ന്‌ ആരംഭിക്കും.
രാജ്യത്തെ ഐഐടികൾ, എൻഐടികൾ, ഐഐഐടികൾ, 30 ഓളം ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകൾ, ദേശീയ ഫുഡ്‌ പ്രോസസിങ്‌   ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ്‌ ടെക്നോളജി എന്നീ സ്ഥാപനങ്ങളിലേക്കുള്ള ബിടെക്, ഇന്റഗ്രേറ്റഡ് എംഎസ്‌സി പ്രോഗ്രാമുകളിലേക്കാണ്‌ പ്രവേശനം.

. www. Josaa.nic.in വെബ്‌സൈറ്റിലൂടെ   21 വരെ ഓപ്ഷൻ/ ചോയ്‌സ് ഫില്ലിങ്‌ നടത്താം. ഒരാൾക്ക് എത്ര ഓപ്ഷനും നൽകാം. എല്ലാ സ്ഥാപനങ്ങളിലേക്കും ഒരുമിച്ച് ഓപ്ഷൻ നൽകാം. ഓപ്ഷൻ നൽകുന്നതിനുമുമ്പ് ജെഇഇ അഡ്വാൻസ്ഡ്, മെയിൻ റാങ്കുകളും കഴിഞ്ഞവർഷത്തെ അവസാന റാങ്കുകളും വിലയിരുത്തണം. ഐഐടികളിൽ പ്രവേശനത്തിന് ജെഇഇ അഡ്വാൻസ്ഡ്   സ്കോർ ആവശ്യമാണ്. ഐഐഎസ്‌ടിയിൽ  ജെഇഇ മെയിൻ വിലയിരുത്തിയാണ് പ്രവേശനമെങ്കിലും അഡ്വാൻസ്‌ഡ് സ്കോറും ആവശ്യമാണ്. എൻഐടി, ഐഐഐടി കളിൽ ജെഇഇ മെയിൻ സ്കോർ വേണം. മറ്റു ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളിലും ജെഇഇ മെയിൻ റാങ്ക് വിലയിരുത്തിയാണ് പ്രവേശനം.

6 റൗണ്ട്‌
കേന്ദ്രീകൃത ഓൺലൈൻ മോഡിൽ ആറ്‌ റൗണ്ടായാണ് ജോസാ കൗൺസലിങ് പ്രക്രിയ. വിദ്യാർഥി ജോസാ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയാണ് കൗൺസലിങ്ങിന്റെ ആദ്യകടമ്പ. ജെഇഇ മെയിൻ 2022 റോൾ നമ്പരും പാസ്‌വേർഡും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. ജെഇഇ അഡ്വാൻസ്‌ഡ് പാസ്‌വേർഡ് ഉപയോഗിച്ചും രജിസ്റ്റർ ചെയ്യാം. സ്റ്റേറ്റ് കോഡ്, ലിംഗം, നാഷണാലിറ്റി ,  കോണ്ടാക്ട് ഇൻഫർമേഷൻ എന്നിവ ലോഗിൻ ചെയ്യുമ്പോൾ  ശരിയാണോയെന്ന് വിലയിരുത്തണം. രണ്ടാമത്തെ പ്രക്രിയ ചോയ്സ് ഫില്ലിങ്‌ അഥവാ ഓപ്ഷൻ നൽകലാണ്‌. ഒരാൾക്ക്  എത്ര ഓപ്ഷനും നൽകാം. ഓപ്ഷൻ താൽപ്പര്യത്തിനനുസരിച്ച്‌ മുൻഗണനാക്രമത്തിൽ നൽകണം. ഓപ്ഷൻ നൽകിക്കഴിഞ്ഞാൽ അവ ലോക്ക് ചെയ്ത് പ്രിന്റൗട്ട് എടുക്കണം. ജോസാ റാങ്ക്, ചോയ്‌സ് എന്നിവ വിലയിരുത്തി സീറ്റ് അലോട്ട്‌മെന്റ്‌ നടത്തും. ലഭിച്ച സീറ്റിൽ തൃപ്തനാണെങ്കിൽ അവർക്ക്‌ ഫ്രീസ്‌  ഓപ്ഷനും  ഹയർ ഓപ്ഷൻ ആഗ്രഹിക്കുന്നവർക്ക് float/slide ഓപ്ഷൻ തെരഞ്ഞെടുക്കാം. ഇവർ തുടർ റൗണ്ട് സീറ്റ് അലോട്ട്‌മെന്റ്‌ പ്രോസസിന്‌ യോഗ്യത  നേടും. സീറ്റ് ലഭിച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ മികച്ച ഓപ്ഷൻ ആഗ്രഹിക്കുന്നവർക്ക് സ്ലൈഡ് ബട്ടണും  സീറ്റ് ലഭിച്ചെങ്കിലും മറ്റു ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കു മാറാൻ   ആഗ്രഹിക്കുന്നെങ്കിൽ ഫ്‌ളോട്ട് ബട്ടണും തെരഞ്ഞെടുക്കാം. സീറ്റ് അലോട്ട്‌മെന്റ്‌ ചെയ്താൽ   അലോട്ട്‌മെന്റിന്റെ പ്രിന്റൗട്ട് എടുത്ത് ആവശ്യമായ ഫീസടയ്‌ക്കണം. ഫൈനൽ പ്രവേശനത്തിന് മുമ്പായി ഓൺലൈനായി ജോസാ ഡോക്യുമെന്റ് വെരിഫിക്കേഷൻ പ്രക്രിയയുണ്ട്. തുടർന്ന് പ്രവേശനം ലഭിച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ മുഴുവൻ ഫീസും അടയ്‌ക്കണം.

ശ്രദ്ധിക്കേണ്ടത്‌
പ്രൊവിഷണൽ ജോസാ 2022 അലോട്ട്‌മെന്റ്‌ ലെറ്റർ, രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോട്ടോ ഐഡി കാർഡ്, അസ്സൽ ജെഇഇ  അഡ്വാൻസ്‌ഡ്/ മെയിൻ അഡ്മിറ്റ് കാർഡ്, ഫീ അടച്ച ഇ ചെലാൻ, 10, 12 ക്ലാസ് മാർക്ക് ലിസ്റ്റ്, സർട്ടിഫിക്കറ്റ് , മെഡിക്കൽ സർട്ടിഫിക്കറ്റ് മുതലായവ പ്രവേശന സമയത്തെ്‌ ഹാജരാക്കണം. ജോസാ കൗൺസലിങ് ഫീസ് 15,000 മുതൽ 35,000 രൂപ വരെയാണ്. തെറ്റായ ഓപ്ഷൻ നൽകരുത്. വിദ്യാർഥിയുടെ താൽപ്പര്യം, പഠിക്കാനുള്ള പ്രാപ്‌തി, കോഴ്‌സിന്റെ പ്രസക്തി, ലക്ഷ്യം എന്നിവ വിലയിരുത്തി ഓപ്ഷൻ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.  വിവരങ്ങൾക്ക്: www.josaa.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top