20 April Saturday

തൊഴിൽസാധ്യത കണ്ടെത്താൻ ജോബ് പോർട്ടൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 30, 2018


തലശേരി
തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ജോബ് പോർട്ടൽ നിലവിൽ വന്നതായി മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. വിവിധ മേഖലകളിലെ തൊഴിൽ സാധ്യതകൾ കണ്ടെത്തി അനുയോജ്യമായവ തെരഞ്ഞെടുക്കാൻ  ജോബ് പോർട്ടൽ സഹായിക്കും. തൊഴിലന്വേഷകരും തൊഴിൽദായകരും മറ്റു സേവനദാതാക്കളും  ഒരേ പ്ലാറ്റ്ഫോമിൽ വരുന്നു എന്നതാണ് ജോബ്പോർട്ടലിന്റെ സവിശേഷത. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന തൊഴിലന്വേഷകർക്ക് അടിസ്ഥാനതലംമുതൽ മാനേജ്മെന്റ് തലംവരെയുള്ള മേഖലകളിലെ തൊഴിലവസരങ്ങൾ കണ്ടെത്താൻ കഴിയും.

ആരോഗ്യമേഖലയിൽ ഡോക്ടർമാരും നേഴ്സുമാരും മറ്റു വിഭാഗങ്ങളിൽപെട്ട ജോലിക്കാരും ഉൾപ്പെടെയുള്ളവരെ സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന  നേരിട്ട് റിക്രൂട്ട് ചെയ്യാൻ കുവൈത്തും ഖത്തറും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിൽ കേന്ദ്രീകരിച്ച് റിക്രൂട്ട്മെന്റ് നടത്തുന്ന ഒഡെപെക്ക് ഇതരമേഖലകളിലേക്കു കൂടി പ്രവേശിക്കുകയാണ്. ഇതിന്റെ ഭാഗമായി വെബ് പോർട്ടൽ നിലവിൽ വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top