19 April Friday

ജെഇഇ, നീറ്റ്‌: പരീക്ഷാ സെന്റർ മാറാൻ 15 വരെ അവസരം

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020

തിരുവനന്തപുരം
ഐഐടി പ്രവേശനത്തിനുള്ള ജെഇഇ, മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ്‌ എന്നിവ സെപ്‌തംബറിലേക്ക്‌ മാറ്റിയ സാഹചര്യത്തിൽ അപേക്ഷകർക്ക്‌ പരീക്ഷാ കേന്ദ്രം മാറാൻ അവസരം. അപേക്ഷിച്ച സിറ്റിയുൾപ്പെടെ സെന്ററുകൾ മാറുന്നതിന്‌ 15ന്‌ വൈകിട്ട്‌ അഞ്ചുവരെയാണ്‌ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) സമയം അനുവദിച്ചത്‌.

അധികഫീസ്‌ ആവശ്യമെങ്കിൽ അന്ന്‌ രാത്രി 11. 50 വരെ ഓൺലൈനായി ഒടുക്കാം. ഓൺലൈൻ അപേക്ഷയിൽ തിരുത്തലുകൾ വരുത്തുമ്പോൾ വിദ്യാർഥികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും ഇനി അവസരം ഉണ്ടായിരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്‌. കൂടുതൽ വിവരങ്ങൾക്ക്‌ വെബ്‌സൈറ്റ്‌:  neet@nta.ac.in. ഹെൽപ്‌ ഡസ്‌ക്‌:  8700028512,8178359845, 9650173668, 9599676953, 8882356803.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top