20 April Saturday

ജെഇഇ (മെയിൻ) പരീക്ഷയ്ക്ക് ഒരുങ്ങാം

ഡോ. ടി പി സേതുമാധവൻUpdated: Friday Dec 6, 2019


നാഷണൽ ടെസ്റ്റിങ് ഏജൻസി രാജ്യത്തെ എൻഐടികൾ, ഐഐഐടികൾ, ഐഐടികൾ എന്നിവിടങ്ങളിലെ പ്രവേശനത്തിനായി വർഷത്തിൽ രണ്ടുതവണ നടത്തുന്ന ജോയിന്റ് എൻജിനിയറിങ് എൻട്രൻസ് പരീക്ഷ ജെഇഇ മെയിൻ ജനുവരി  6‐11 വരെയും  ഏപ്രിൽ 3‐9 വരെയും നടക്കും. ജെഇഇ മെയിൻ സ്കോറിന്റെഅടിസ്ഥാനത്തിൽ ജെഇഇ  അഡ്വാൻസ്ഡ് പരീക്ഷ എഴുതി ഐ ഐ ടി  കളിൽ അഡ്മിഷൻ നേടാം.

പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്.  ഈ വർഷത്തെ  ജെ ഇ ഇ  മെയിൻ പരീക്ഷയിൽ  നിരവധി മാറ്റങ്ങളുണ്ട്. മൂന്ന് പേപ്പറുകൾ ജെഇഇ മെയിനിലുണ്ട്. ബിടെക്ക് പ്രവേശനത്തിന് പേപ്പർ മൂന്നും ബി ആർക്കിടെക്ചറിന് രണ്ടാമത്തെയും ബി പ്ലാനിങ്ങിന് മൂന്നാമത്തെയും പേപ്പർ എഴുതണം.
പേപ്പർ ഒന്നിന് ഈ വർഷം 90 ന് പകരം 75 ചോദ്യങ്ങളാണുള്ളത്. ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നിവയിൽ നിന്നും 25 വീതം ചോദ്യങ്ങൾ. ബി ആർക്കിനുള്ള  പേപ്പർ രണ്ടിൽ 77 ചോദ്യങ്ങളുണ്ടാകും. ഡ്രോയിങ് പരീക്ഷയിൽ രണ്ട് ചോദ്യങ്ങളും. ബി പ്ലാനിങ്ങിനുള്ള മൂന്നാം പേപ്പർ കംപ്യൂട്ടറധിഷ്ഠിത പരീക്ഷയല്ല. പേപ്പറും പേനയും ഉപയോഗിച്ചുള്ള പരീക്ഷയാണിത്.

അവസാനവട്ട തയ്യാറെടുപ്പ്
ജെഇഇ മെയിൻ  പരീക്ഷയ്ക്ക് ഇനി ഒരുമാസം  മാത്രമെയുള്ളൂ. ചിട്ടയോടെ തയ്യാറെടുക്കണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് തുല്യ പ്രാധാന്യം നല്കണം. സിലബസനുസരിച്ച് ചാപ്റ്ററടിസ്ഥാനത്തിൽ തയ്യാറെടുക്കണം. പ്രധാനപ്പെട്ട ഭാഗങ്ങളുടെ കുറിപ്പുകൾ, ഫോർമുലകൾ എന്നിവ എളുപ്പത്തിൽ ഓർക്കാൻ ചെറിയ കുറിപ്പുകളാക്കി പഠിയ്ക്കണം. ചില വിദ്യാർഥികൾക്ക് പരീക്ഷയടുക്കുമ്പോൾ നിരവധി  പുസ്തകങ്ങൾ പഠിക്കാൻ ശ്രമിക്കുന്ന ശീലമുണ്ട്. ഇത് ഒഴിവാക്കണം. മുൻപ്  പഠിച്ച ഭാഗങ്ങൾ വീണ്ടും ഓർത്തെടുത്ത് പഠിക്കാൻ ശ്രമിക്കണം.

കഴിയുന്നത്ര മോഡൽ പരീക്ഷകൾ ചെയ്യുന്നത് നല്ലതാണ്. മികച്ച ആത്മവിശ്വാസത്തോടെ തയ്യാറെടുക്കണം. ഇനി വരുന്ന നാല് ആഴ്ച പ്രധാനപ്പെട്ട ഭാഗങ്ങളിൽ നിന്നുള്ള Problem solving, developing shortcuts ഫോർമുല ഓർത്തെടുക്കൽ എന്നിവയ്ക്ക് നീക്കിവയ്ക്കണം. പ്ലസ് വൺ, പ്ലസ്ടു സിലബസുകളിൽ നിന്നുള്ളചോദ്യങ്ങൾ ജെഇഇ മെയിൻ പരീക്ഷക്കുണ്ടാകും. 

ശ്രദ്ധിക്കേണ്ട ഭാഗങ്ങൾ :
മാത്തമാറ്റിക്സ്
Quadratic Equations and Expressions, Complex numbers, Probability, Vectors, Matrices in Algebra, Circle, Parabola,  Hyperbola in CoOrdinate  geometry, Functions  Limits, Continuity and differentiability, Application  of derivatives, definite Integral in calculam.
ഫിസിക്സ്
Kinematics, gravitation, Fluids, Heat andThermodynamics, Waves and sounds, Capacitors and Electro statistics, Magnetics, Electronic induction, Optics, Modern physics          
കെമിസ്ട്രി
Coordinations, Chemistry &  Chemical bonding  in inorganic chemistry, Electro chemistry, Chemical and equlibrium, Mole concept in physical chemistry and organic chemistry. പീരിയോഡിക് ടേബിൾ നന്നായി പഠിച്ചിരിക്കണം.

ടൈംമാനേജ്മെന്റ് ഏറെ പ്രാധാന്യമർഹിക്കുന്നു. കൂടുതൽ മോക്ക്ടെസ്റ്റുകളിലൂടെ സമയം ക്രമപ്പെടുത്തണം. മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കണം.

ഇനിയുള്ള ദിവസങ്ങൾ ശുഭാപ്തിവിശ്വാസത്തോടെ തയ്യാറെടുക്കണം. ദിവസേന 12‐15 മണിക്കൂറെങ്കിലും പഠിക്കണം.  ഓരോ മണിക്കൂറിന് ശേഷവും 10 മിനിറ്റ് വിശ്രമിക്കാം. ദിവസേന കുറഞ്ഞത്  ആറ് മണിക്കൂറെങ്കിലും ഉറങ്ങണം. കാലത്ത് ആറിനെങ്കിലും എഴുന്നേറ്റ് 15‐20 മിനിറ്റ് യോഗ, മെഡിറ്റേഷൻ  എന്നിവ ചെയ്യുന്നത്  നല്ലതാണ്. അനാവശ്യ ടെൻഷൻ ഒഴിവാക്കണം. മികച്ച തയ്യാറെടുപ്പിലൂടെ ജെഇഇ മെയിനിൽ ഉയർന്ന സ്ക്കോർ നേടാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top