29 March Friday

ജെഇഇ മെയിന്‍ ഏപ്രില്‍ 8ന് അപേക്ഷ ഡിസംബര്‍ ഒന്നുമുതല്‍

വെബ് ഡെസ്‌ക്‌Updated: Thursday Nov 23, 2017

എന്‍ഐടികളിലെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജികളിലെയും കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ബിടെക് പ്രവേശനത്തിനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)കളിലെ ബിരുദ  പ്രവേശനത്തിനുള്ള ആദ്യ റൌണ്ട് യോഗ്യതക്കും വേണ്ടിയുള്ള സംയുക്ത എന്‍ജിനിയറിങ് പ്രവേശനപരീക്ഷ (ജെഇഇ-മെയിന്‍) 2018 ഏപ്രില്‍ എട്ടിനു നടത്തും.

കംപ്യൂട്ടര്‍ അധിഷ്ഠിത പ്രവേശനപരീക്ഷ തെരഞ്ഞെടുത്തവര്‍ക്ക് ഏപ്രില്‍ 15, 16 തീയതികളിലാണ് പരീക്ഷ.

അപേക്ഷിക്കുന്നതിനുള്ള വിജ്ഞാപനം ംംം.ഷലല ാമശി.ിശര.ശി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഡിസംബര്‍ ഒന്നുമുതല്‍ 2018 ജനുവരി ഒന്നുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top