25 April Thursday

ജെഇഇ-മെയിന്‍ അപേക്ഷ ഡിസം. 1 മുതല്‍

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2016

ജെഇഇ-മെയിന്‍ റാങ്ക്ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ബിടെക് പ്രവേശനത്തിന് ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 75 ശതമാനം മാര്‍ക്ക് (എസ്സി/എസ്ടി വിഭാഗത്തിന് 65 ശതമാനം മാര്‍ക്ക്)  വേണമെന്ന നിബന്ധന അടുത്ത അധ്യയനവര്‍ഷംമുതല്‍ നടപ്പാക്കും. എന്നാല്‍ ജെഇഇ-മെയിന്‍ റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നത് പ്രവേശനപരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമാവും. റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നതിന് പ്ളസ്ടു മാര്‍ക്ക് പരിഗണിക്കില്ല. ഇനി ജെഇഇ-മെയിന് അപേക്ഷിക്കാന്‍ വിദ്യാര്‍ഥിക്ക് ആധാര്‍കാര്‍ഡും വേണം. കാര്‍ഡ്നമ്പര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ചേര്‍ക്കണം. ജെഇഇ-മെയിന്‍ വെബ്സൈറ്റിലാണ് മാറ്റങ്ങള്‍ പ്രസിദ്ധീകരിച്ചത്. 

എന്‍ഐടികളിലെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജികളിലെയും കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും ബിടെക് പ്രവേശനത്തിനും, ഐഐടികളിലെ ബിരുദ പ്രവേശനത്തിനുള്ള ആദ്യ റൌണ്ട് യോഗ്യതയ്ക്കും വേണ്ടിയുള്ള സംയുക്ത എന്‍ജിനിയറിങ് പ്രവേശനപരീക്ഷ (ജെഇഇ-മെയിന്‍) 2017 ഏപ്രില്‍ രണ്ടിന് നടത്തും.  അപേക്ഷിക്കുന്നതിനുള്ള വിജ്ഞാപനം ഡിസംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കും. അന്നുമുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. 2017 ജനുവരി രണ്ടുവരെ അപേക്ഷിക്കാന്‍ അവസരമുണ്ട്.

എന്‍ഐടികളില്‍ ഇപ്പോള്‍തന്നെ പ്രവേശനം ലഭിക്കുന്നവരില്‍ 99 ശതമാനവും ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് 75 ശതമാനത്തിനുമുകളില്‍ മാര്‍ക്കുള്ളവരാണെന്നും പുതിയ മാര്‍ക്ക് നിബന്ധന വിദ്യാര്‍ഥികളെ ദോഷകരമായി ബാധിക്കില്ലെന്നുമാണ് ജെഇഇ-മെയിന്‍ അധികൃതരുടെ വിശദീകരണം.

 ജെഇഇ മെയിന്‍ പരീക്ഷയിലെ മാറ്റങ്ങളെക്കുറിച്ചുള്ള വിവരം www.jeeadv.ac.in വെബ്സൈറ്റിലും ജെഇഇ-അഡ്വാന്‍സ്ഡ് പരീക്ഷയെക്കുറിച്ചുള്ള വിവരം www.jeemain.nic.in വെബ്സൈറ്റിലും അറിയാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top