25 April Thursday

ജെഇഇ ഫലം; ഷാഫിലിന് 8-ാം റാങ്ക്

വെബ് ഡെസ്‌ക്‌Updated: Friday Apr 28, 2017

കോഴിക്കോട് > പത്ത് ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ എഴുതിയ അഖിലേന്ത്യാ എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍(ജെഇഇ) തിരൂര്‍ ബിപി അങ്ങാടി സ്വദേശി എന്‍ ഷാഫില്‍ മഹീന്‍ എട്ടാം റാങ്ക് നേടി. ഒബിസി വിഭാഗത്തില്‍ ഒന്നാം റാങ്കാണ്. രാജസ്ഥാനിലെ ഉദയ്പുര്‍ സ്വദേശിയായ കല്‍പിത്വീര്‍വല്‍ 360ല്‍ 360 മാര്‍ക്ക് നേടി ഒന്നാമതെത്തി. മെയിന്‍ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടുന്ന ആദ്യവിദ്യാര്‍ഥിയാണ് കല്‍പിത്.  ഒന്നേകാല്‍ ലക്ഷത്തോളം വിദ്യാര്‍ഥികളാണ് കേരളത്തില്‍ ഈ പരീക്ഷ എഴുതിയത്. അവരിലും ഷാഫിലിനാണ് ഒന്നാം റാങ്ക്.

റോള്‍നമ്പര്‍, ജനനതീയതി, സുരക്ഷാ പിന്‍നമ്പര്‍ എന്നിവ നല്‍കി http://cbseresults.nic.in എന്ന വെബ്സൈറ്റില്‍ ഫലമറിയാം. ജെഇഇ (മെയിന്‍) ഒന്നാംപേപ്പറിന്റെ സ്കോറും റാങ്കുമാണ് സിബിഎസ്ഇ വ്യാഴാഴ്ച പ്രഖ്യാപിച്ചത്. 2,20,000ത്തോളം വിദ്യാര്‍ഥികളാണ് അടുത്തഘട്ടമായ ജെഇഇ (അഡ്വാന്‍സ്ഡ്) പരീക്ഷയ്ക്ക് യോഗ്യത നേടിയത്. രാജ്യത്തെ 1781 കേന്ദ്രങ്ങളില്‍ 10.2 ലക്ഷം പേരാണ് ജെഇഇ (മെയിന്‍) എഴുതിയത്. ഈ മാസം രണ്ടിന് പരീക്ഷാകേന്ദ്രങ്ങളിലും 8,9 തീയതികളില്‍ ഓണ്‍ലൈനായും പരീക്ഷ നടന്നു.
കോഴിക്കോട് റെയ്സ് പബ്ളിക് സ്കൂള്‍ വിദ്യാര്‍ഥിയാണ് ഷാഫില്‍ മഹീന്‍.

നിശ്ചിത സ്കോര്‍ നേടുന്നവര്‍ക്ക് ജെഇഇ-അഡ്വാന്‍സ്ഡ് പരീക്ഷക്ക് വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ജെഇഇ അഡ്വാന്‍സ്ഡ് വെബ്സൈറ്റ്   www.jeeadv.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top