26 April Friday

ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ മെയ് 27ന്

വെബ് ഡെസ്‌ക്‌Updated: Wednesday May 1, 2019


തിരുവനന്തപുരം
ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ മെയ് 27ന് നടക്കും. ജെഇഇ മെയിൻ പരീക്ഷയിൽ ആദ്യ 2.45 റാങ്ക് ലഭിച്ചവർക്കാണ് പരീക്ഷ എഴുതാൻ യോ​ഗ്യത. രണ്ട് പേപ്പറുകളാണുള്ളത്. രാവിലെ ഒൻപത് മുതൽ പന്ത്രണ്ട് മണി വരെയും പകൽ രണ്ട് മുതൽ അഞ്ച് വരെയുമാണ് പരീക്ഷ. 23 ഐഐടികളിലായി കഴിഞ്ഞ വർഷം 11,279 സീറ്റുകളാണുണ്ടായിരുന്നത്. ഇൗ വർഷത്തെ സീറ്റുകളുടെ കണക്ക് ഇതുവരെ പുറത്ത് പ്രസിദ്ധീകരിച്ചിട്ടില്ല. ജെഇഇ മെയിൻ പരീക്ഷ പാസായവരിൽ 1.13 ലക്ഷം പേർ (ജനറൽ വിഭാ​​ഗം), 66,150  (ഒബിസി), 36,750 (പട്ടിക ജാതി), 18,37(പട്ടിക വർ​ഗം), 9,800(സാമ്പത്തിക ദുർബല വിഭാ​ഗം). മേയ് മൂന്ന് മുതൽ ഏട്ട് വരെ ദേശീയ പരീക്ഷ ഏജൻസിയുടെ വെബ്സെെറ്റ് മുഖേന അപേക്ഷിക്കാം. 

ജനുവരിയിലും ഏപ്രിലും രണ്ടു ഘട്ടമായി നടത്തിയ പരീക്ഷയിൽ  24 പേർ 100 പേഴ‌്സന്റൈൽ സ‌്കോർ നേടി‌.ജെഇഇ അഡ്വാൻസ‌്ഡ‌് എഴുതാൻ യോഗ്യത നേടാത്തനാകാത്തവരുടെ ജെഇഇ മെയിൻ സ‌്കോർ എൻഐടികൾ, സ്വകാര്യ എൻജിനിയറിങ‌് കോളേജുകളിൽ പ്രവേശനത്തിന‌് പരിഗണിക്കും.

ജനുവരിയിൽ  6,08,440 പേരും ഏപ്രിലിൽ 8, 81, 096 പേരും പരീക്ഷ എഴുതി.  ആദ്യ പരീക്ഷ എഴുതിയവരിൽ  2,97,932 സ‌്കോർ മെച്ചപ്പെടുത്താൻ ഏപ്രിലിലെ പരീക്ഷ വീണ്ടും എഴുതിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top