ന്യൂഡൽഹി > ജെഇഇ മെയിൻ പരീക്ഷാഫലം പ്രഖ്യാപിച്ചു. 24 പേർക്ക് നൂറ് ശതമാനം മാർക്ക് ലഭിച്ചു. മലയാളിയായ തോമസ് ബിജു ചേരംവേലിയും നൂറ് ശതമാനം മാർക്ക് നേടിയവരുടെ പട്ടികയിലുണ്ട്. 6.29 ലക്ഷത്തിനടുത്ത് വിദ്യാർത്ഥികൾ ഇത്തവണ പരീക്ഷ എഴുതിയിരുന്നു. ജൂലൈ 25, ജൂലൈ 30 എന്നിങ്ങനെ രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് പരീക്ഷ നടത്തിയത്.
പരീക്ഷഫലം ലഭിക്കുന്നതിനായി വിദ്യാർത്ഥികൾക്ക് ആപ്ലിക്കേഷൻ നമ്പറും ജനന തീയതിയോ പാസ്‍വേർഡോ ഉപയോഗിക്കാം. ഉത്തരസൂചികയിൻമേൽ പരാതി ഉന്നയിക്കാനുള്ള അവസരം വിദ്യാർത്ഥികൾക്ക് എൻടിഎ നൽകിയിരുന്നു. ആഗസ്റ്റ് 5 ആയിരുന്നു ഒബ്‌ജക്ഷൻ ഉന്നയിക്കാനുള്ള അവസാന തീയതി. jeemain.nta.nic.in എന്ന വെബ്സൈറ്റിൽ നിന്നും വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. ജൂലൈ 11 നാണ് സെഷൻ പരീക്ഷ ഫലം പ്രഖ്യാപിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..