29 March Friday

ജെഇഇ മെയിൻ ആദ്യ അവസരം ഫെബ്രുവരി 23 മുതൽ 26 വരെ

വെബ് ഡെസ്‌ക്‌Updated: Thursday Dec 17, 2020


ന്യൂഡൽഹി  
ജോയിന്റ്‌ എൻട്രൻസ്‌ എക്‌സാം‌ മെയിൻ (ജെഇഇ മെയിൻ) പരീക്ഷാ തീയതി പ്രഖ്യാപിച്ചു. നാല്‌ തവണയായി നടത്തുന്ന പരീക്ഷയുടെ ആദ്യ അവസരം ഫെബ്രുവരി 23 മുതൽ 26 വരെ നടത്തുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി രമേശ്‌പൊഖ്രിയാൽ നിശാങ്ക്‌ അറിയിച്ചു. 

രണ്ടാംസെഷൻ മാർച്ച്‌ 15 മുതൽ 18 വരെയും മൂന്നാംസെഷൻ ഏപ്രിൽ 27 മുതൽ 30 വരെയും നാലാംസെഷൻ മെയ്‌ 24 മുതൽ 28 വരെയും നടക്കും.പകൽ ഒമ്പത്‌ മുതൽ 12 വരെയും വൈകിട്ട്‌ മൂന്ന്‌ മുതൽ ആറ്‌ വരെയും രണ്ട്‌ ഷിഫ്‌റ്റുകളായാണ്‌ പരീക്ഷ. jeemain.nta.in വെബ്‌സൈറ്റ്‌ മുഖേന  ജനുവരി 16 വരെ അപേക്ഷിക്കാം. ജനുവരി 17 വരെ ഓൺലൈനായി ഫീസ്‌ അടക്കാം.
ഏത്‌ സെഷനിൽ പരീക്ഷ എഴുതണമെന്ന്‌ വിദ്യാർഥിക്ക്‌ തീരുമാനിക്കാം. ഒന്നിൽകൂടുതൽ തവണ പരീക്ഷ എഴുതിയാൽ കൂടുതൽ മാർക്ക്‌ കിട്ടിയത്‌ ഏതാണോ അതിന്റെ അടിസ്ഥാനത്തിൽ റാങ്ക്‌ നിർണയിക്കും.

മലയാളം ഉൾപ്പടെ 13 ഭാഷകളിൽ പരീക്ഷ നടത്തും. വിദ്യാർഥികൾ 90ൽ 75 ചോദ്യങ്ങൾക്ക്‌ ഉത്തരമെഴുതണം. അതല്ലെങ്കിൽ ഫിസിക്‌സ്‌, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ്‌ വിഭാഗങ്ങളിൽ 30ൽ 25 ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top