19 April Friday

ജെഇഇ മെയിൻ ഇനി രണ്ടുതവണ; ആദ്യപരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ഡോ. ടി പി സേതുമാധവൻUpdated: Sunday Sep 9, 2018

നാഷണൽ ടെസ്റ്റിങ് ഏജൻസി നിലവിൽവരുന്നതോടെ അഖിലേന്ത്യാ എൻജിനിയറിങ് മെയിൻ ജെഇഇ പരീക്ഷ വർഷത്തിൽ രണ്ടുതവണയായി നടത്തും. എൻഐടികൾ, ഐഐടികൾ, മുപ്പതോളം ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയിലേക്കുള്ള ബിഇ, ബിടെക്, ബിആർക് പ്രവേശനം ജെഇഇ മെയിൻ പരീക്ഷയുടെ റാങ്കടിസ്ഥാനത്തിലാണ്. രാജ്യത്തെ ഐഐടികളിലേക്കുള്ള പ്രവേശനം, ഐസാറ്റ്, ഐസർ എന്നിവയിലേക്ക് പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാനുള്ള മാനദണ്ഡം ജെഇഇ മെയിൻ പരീക്ഷയാണ്.

നാഷണൽ ടെസ്റ്റിങ് ഏജൻസി കംപ്യൂട്ടറധിഷ്ഠിത പരീക്ഷയാണ് ജെഇഇമെയിനായി ഏർപ്പെടുത്തിയിരിക്കുന്നത്. പ്ലസ്ടു ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി വിഷയങ്ങൾ 75 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്കും 75 ശതമാനം മാർക്ക് പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. പട്ടികജാതി‐വർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് 65 ശതമാനം മാർക്ക് മതിയാകും.

ജെഇഇ മെയിൻ ഒരാൾക്ക് മൂന്നുവർഷംവരെ തുടർച്ചയായി എഴുതാം. 2017 ലോ 2018ലോ പ്ലസ്ടു പരീക്ഷ പാസായവർക്കും 2019ൽ പ്ലസ്ടു പരീക്ഷ എഴുതുന്നവർക്കും ജെഇഇ മെയിൻ ഇത്തവണ എഴുതാം. 2019 ലെ ആദ്യ ജെഇഇ മെയിൻ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.  2019 ജനുവരി ആറിനും 20നുമിടയിൽ പരീക്ഷ നടത്തും.  2018 സെപ്തംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് ജനറൽ, ഒബിസി
വിഭാഗത്തിൽപ്പെട്ടവർക്ക് 500 രൂപ. പെൺകുട്ടികൾക്ക് 250 രൂപ. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്കും 250 രൂപയാണ്  പരീക്ഷാഫീസ്. ഇന്ത്യക്കു പുറത്തുള്ളവർക്ക് ഇത് യഥാക്രമം 2,000, 1,000 രൂപയാണ്.

ജെഇഇ മെയിന് രണ്ട് പേപ്പറുകളുണ്ട്. പേപ്പർ‐1 ബി.ടെക്, പേപ്പർ‐2 ബിആർക്, ബി പ്ലാനിങ‌് എന്നിവയാണിത്. രണ്ടു പേപ്പറുകൾക്കും അപേക്ഷിക്കാൻ പേപ്പറൊന്നിവ് ജനറൽ/ഒബിസി വിഭാഗത്തിൽപ്പെട്ടവർക്ക് 500 രൂപയും പെൺകുട്ടികളും, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ 250 രൂപയും ഓൺലൈനായി അടയ്ക്കണം. 2019 ജനുവരി 6‐20 വരെയാണ് പരീക്ഷ. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: 2018 സെപ്തംബർ 30.
ജെഇഇ മെയിൻ രണ്ടാംഘട്ട പരീക്ഷ 2019 ഏപ്രിൽ 6 മുതൽ 20 വരെയാണ്. അതിന് അപേക്ഷിക്കാനുള്ള വിജ്ഞാപനം 2019 ഫെബ്രുവരി എട്ടിനുവരും. ജെഇഇ മെയിൻ പരീക്ഷാസമയം മൂന്നു മണിക്കൂറാണ്. മൊത്തം 90 ചോദ്യങ്ങളുണ്ടാകും.

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽനിന്നും 30 വീതം ചോദ്യങ്ങളുണ്ടാകും. 360 ആണ‌് മൊത്തം മാർക്ക്. പേപ്പർ രണ്ടിന് മാത്തമാറ്റിക്സ്, ആപ്റ്റിറ്റ്യൂഡ്, ഡ്രോയിങ‌് ടെസ്റ്റ് എന്നിവയിൽനിന്ന‌് 82 ചോദ്യങ്ങളുണ്ടാകും. 390 ആണ് മൊത്തം മാർക്ക്. ഓൺലൈനായി അപേക്ഷിക്കാനും കൂടുതൽ വിവരത്തിനും  വെബ്സൈറ്റ്  www.jeemain.nic.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top