തിരുവനന്തപുരം 
ജെഇഇ മെയിൻ ഏപ്രിലിലെ പരീക്ഷയ്‌ക്ക് ഓൺലൈനായി അപേക്ഷിച്ചവർക്ക് അപേക്ഷയിലെ പിശകുകൾ പരിഹരിക്കുന്നതിന് കറക്‌ഷൻ വിന്റോ നാഷണൽ ടെസ്‌റ്റിങ് ഏജൻസി തുറന്നു.  https://jeemain.nta.nic.in ൽ കയറി പാസ് വേഡ് നൽകി തെറ്റ് തിരുത്താൻ തിങ്കളാഴ്‌ച രാത്രി 11. 50വരെ സമയം അനുവദിച്ചിട്ടുണ്ട്. അപേക്ഷയിൽ മാറ്റം വരുത്തുന്നതിന് പ്രത്യേക ഫീസും നിശ്‌ചയിച്ചിട്ടുണ്ട്. 
ഏപ്രിൽ 5 മുതൽ 11 വരെയാണ് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടക്കുക.   രണ്ടുതവണയാണ് ജെഇഇ മെയിൻ നടക്കുന്നത്. ആദ്യപരീക്ഷ 2020 ജനുവരി ആറുമുതൽ 11 വരെയായിരുന്നു.  രണ്ടു സെഷനിലും  കൂടുതൽ സ്‌കോർ നേടുന്ന 250000 പേർക്ക്  ഐഐടികളിലേക്കുള്ള പ്രവേശനത്തിനായി മെയ് 17ന് നടത്തുന്ന ജെഇഇ അഡ്വാൻസ്‌ഡ് എഴുതാൻ യോഗ്യത ലഭിക്കും.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..