27 April Saturday

ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശനപരീക്ഷ: മാർച്ച് 31നുമുമ്പ് അപേക്ഷിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019


തിരുവനന്തപുരം
ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറികോളേജിലേക്ക് 2020 ജനുവരിയിൽ നടക്കുന്ന പ്രവേശനത്തിനുള്ള പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷാകമ്മീഷണറുടെ ഓഫീസിൽ ജൂൺ ഒന്ന്, രണ്ട് തിയതികളിൽ നടത്തും.  ആൺകുട്ടികൾക്കു മാത്രമാണ് പ്രവേശനത്തിന് അർഹത.  2020 ജനുവരി ഒന്നിന് അഡ്മിഷൻ സമയം അംഗീകാരമുള്ള എതെങ്കിലും വിദ്യാലയത്തിൽ ഏഴാം ക്ലാസിൽ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം.  2007 ജനുവരി രണ്ടിന് മുൻപോ 2008 ജൂലൈ ഒന്നിനു ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാനാകില്ല.

പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ ഫോറവും, വിവരങ്ങളും, മുൻ വർഷങ്ങളിലെ ചോദ്യ പേപ്പറുകളും ലഭിക്കുന്നതിനായി രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കണം.  പരീക്ഷ എഴുതുന്ന ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയ്ക്കും എസ്സി/എസ്ടി വിഭാഗത്തിലെ കുട്ടികൾക്ക‌് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 555 രൂപയ്ക്കും അപേക്ഷ സ്പീഡ് പോസ്റ്റിൽ ലഭിക്കും.  നിർദ്ദിഷ്ട അപേക്ഷ ലഭിക്കുന്നതിന് മുകളിൽ പറയുന്ന തുകയ്ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ്  ‘ദി കമാൻഡന്റ്,  രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ്, ഡെറാറൂൺ, ഡ്രായർ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെൽ ഭവൻ ഡെറാറൂൺ (ബാങ്ക്‌കോഡ് 01576) ’എന്ന വിലാസത്തിൽ മാറാവുന്ന തരത്തിൽ എടുത്ത് കത്ത് സഹിതം ദി കമാൻഡന്റ്, രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ്, ഡെറാറൂൺ, ഉത്തരാഞ്ചൽ 248003 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കേരളത്തിലും ലക്ഷദ്വീപിലും ഉള്ള അപേക്ഷകർ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട അപേക്ഷകൾ പൂരിപ്പിച്ച് മാർച്ച് 31 മുമ്പ് ലഭിക്കുന്ന തരത്തിൽ സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ അയക്കണം.

ഡെറാഡൂൺ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറികോളേജിൽ നിന്നും ലഭിച്ച നിർദ്ദിഷ്ട അപേക്ഷാഫാറം( രണ്ട് കോപ്പി), പാസ്‌പോർട്ട‌് വലിപ്പത്തിലുള്ള മൂന്നു ഫോട്ടോകൾ ഒരു കവറിൽ, സ്ഥലത്തെ ജനന മരണ രജിസ്ട്രാർ നൽകുന്ന ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, സ്ഥിരമായ വാസസ്ഥലം സംബന്ധിക്കുന്ന സർട്ടിഫിക്കറ്റ്(സ്റ്റേറ്റ് ഡൊമിസൈൽ സർട്ടിഫിക്കറ്റ്), കുട്ടി നിലവിൽ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിർദ്ദിഷ്ട അപേക്ഷഫോറം സാക്ഷപ്പെടുത്തുന്നതോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനനത്തീയതി അടങ്ങിയ കത്ത്, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ രണ്ട് പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top