27 April Saturday

ഇന്ത്യൻ മിലിട്ടറി കോളേജ്: പ്രവേശനപരീക്ഷ ജൂൺ 5ന്‌ ; അപേക്ഷ 31 വരെ

വെബ് ഡെസ്‌ക്‌Updated: Friday Mar 19, 2021


തിരുവനന്തപുരം
ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി കോളേജിൽ 2022 -ജനുവരിയിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനപരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലെ പരീക്ഷാ കമീഷണറുടെ ഓഫീസിൽ ജൂൺ അഞ്ചിനു നടക്കും. ആൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം.
2022 ജനുവരിയിൽ അഡ്മിഷൻ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തിൽ ഏഴാം ക്ലാസിൽ പഠിക്കുകയോ ഏഴാം ക്ലാസ് പാസാകുകയോ വേണം. 2009 ജനുവരി ഒന്നിനു മുമ്പും 2010 ജൂലൈ ഒന്നിനു ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.

പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും വിവരങ്ങളും മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കണം. അപേക്ഷാ ഫോം സ്പീഡ് പോസ്റ്റിൽ ലഭിക്കും. നിർദിഷ്ട അപേക്ഷ ലഭിക്കുന്നതിന് മേൽത്തുകയ്ക്കുള്ള ഡിഡി ദി കമാൻഡന്റ്, രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ്, ഡെറാഡൂൺ, ഡ്രായീ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, ടെൽ ഭവൻ, ഡെറാഡൂൺ, ഉത്തർഖണ്ഡ് (ബാങ്ക് കോഡ് 01576) വിലാസത്തിൽ മാറാവുന്ന തരത്തിൽ എടുത്ത് കത്ത്‌ സഹിതം ദി കമാൻഡന്റ്, രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ്, ഡെറാഡൂൺ, ഉത്തരാഖണ്ഡ്-–- 248003 വിലാസത്തിൽ അപേക്ഷിക്കണം.

ഓൺലൈനായി പണമടയ്ക്കുന്നതിനുള്ള നിർദേശങ്ങൾ www.rimc.gov.in ൽ ലഭിക്കും.കേരളത്തിലും  ലക്ഷദ്വീപിലുമുള്ള അപേക്ഷകർ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിൽനിന്ന്‌ ലഭിക്കുന്ന നിർദിഷ്ട അപേക്ഷകൾ പൂരിപ്പിച്ച്  31നു മുമ്പ്‌ ലഭിക്കുന്ന തരത്തിൽ സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം–--12 വിലാസത്തിൽ അയക്കണം. ഡെറാഡൂൺ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിൽനിന്ന്‌ ലഭിച്ച അപേക്ഷാ ഫോം (രണ്ട് കോപ്പി), പാസ്പോർട്ട് വലുപ്പത്തിലുള്ള രണ്ട് ഫോട്ടോ  എന്നിവ ഒരു കവറിൽ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.

വിശദവിവരങ്ങൾക്ക്: www.rimc.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top