26 April Friday
ഡിസംബർ ഒന്നിനും രണ്ടിനും പ്രവേശനപരീക്ഷ

ഇന്ത്യൻ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019

തിരുവനന്തപുരം
ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി കോളേജിലേക്കുള്ള പ്രവേശനപരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലെ പരീക്ഷാ കമീഷണറുടെ ഓഫീസിൽ ഡിസംബർ ഒന്നിനും രണ്ടിനും നടക്കും. ആൺകുട്ടികൾക്കു മാത്രമാണ് പ്രവേശനം. 2020  ജൂലൈ ഒന്നിന്‌ പ്രവേശനസമയത്ത്‌ അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തിൽ ഏഴാം ക്ലാസിൽ പഠിക്കുകയോ ഏഴാം ക്ലാസ് പാസാകുകയോ വേണം. 2007 ജൂലൈ രണ്ടിനുമുമ്പോ  2009 ജനുവവരി ഒന്നിനു ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാനാവില്ല. പ്രവേശനം നേടിയശേഷം ജനനത്തീയതിയിൽ മാറ്റം അനുവദിക്കില്ല.

പ്രവേശനപരീക്ഷയ്ക്കുള്ള അപേക്ഷാഫോമും വിവരങ്ങളും മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കാൻ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിൽ അപേക്ഷിക്കണം. പരീക്ഷ എഴുതുന്ന ജനറൽ വിഭാഗം കുട്ടികൾക്ക് 600 രൂപയ്ക്കും എസ്‌സി, എസ്‌ടി   വിഭാഗം കുട്ടികൾക്ക് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 555 രൂപയ്ക്കും അപേക്ഷ സ്പീഡ് പോസ്റ്റിൽ ലഭിക്കും. അപേക്ഷ ലഭിക്കാൻ  ഡിഡി ദി കമാൻഡന്റ്, രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ്, ഡെറാഡൂൺ, ഡ്രായർ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെൽ ഭവൻ ഡെറാഡൂൺ (ബാങ്ക്‌കോഡ് 01576)  വിലാസത്തിൽ മാറാവുന്ന തരത്തിൽ എടുത്ത് കത്തുസഹിതം  ദി കമാൻഡന്റ്, രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ്, ഡെറാറൂൺ, ഉത്തരാഞ്ചൽ–- 248003  വിലാസത്തിൽ അയക്കണം.

കേരളത്തിലും ലക്ഷദീപിലുമുള്ള അപേക്ഷകർ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിൽ  ലഭിക്കുന്ന നിർദിഷ്ട അപേക്ഷ പൂരിപ്പിച്ച് സെപ്തംബർ 30നകം സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-–-12 വിലാസത്തിൽ അയക്കണം.

ഡെറാഡൂൺ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിൽനിന്നു ലഭിച്ച നിർദിഷ്ട അപേക്ഷാഫോറം (രണ്ട്‌ കോപ്പി), പാസ്‌പോർട്ട് വലുപ്പത്തിലുള്ള മൂന്ന് ഫോട്ടോ ഒരു കവറിൽ, സ്ഥലത്തെ ജനന മരണ രജിസ്ട്രാർ നൽകുന്ന ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്‌, സ്ഥിരമായ വാസസ്ഥലം സംബന്ധിക്കുന്ന സർട്ടിഫിക്കറ്റ് (സ്റ്റേറ്റ് ഡൊമിസൈൽ സർട്ടിഫിക്കറ്റ്), നിലവിൽ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിർദിഷ്ട അപേക്ഷാഫോറം സാക്ഷ്യപ്പെടുത്തുന്നതോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനനത്തീയതി അടങ്ങിയ കത്തും സാക്ഷ്യപ്പെടുത്തിയത്, പട്ടികജാതി –-
പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ രണ്ട് പകർപ്പ് എന്നിവ അപേക്ഷയ്‌ക്കൊപ്പം അയക്കണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top