25 April Thursday

ഐഐഎസ്‌ടിയിൽ ബിടെക് പ്രവേശനത്തിന്‌ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018



തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  സ്പേസ്  സയൻസ്  ആൻഡ്ടെക്‌നോളജിയിൽ  (ഐഐഎസ്ടി)  ബിടെക്പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.   പ്രവേശനംജെഇഇ‐ അഡ്വാൻസ്‌ഡ്‌ സ്‌കോറിന്റെ  അടിസ്ഥാനത്തിൽ ഐഐഎസ്ടി തയ്യാറാക്കുന്ന  ലിസ്‌റ്റിൽനിന്നാണ്‌. 

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സിന് മൊത്തം 75 ശതമാനം (എസ്‌‌സി/എസ്‌‌ടിക്ക്  65 ശതമാനം) മാർക്കും ജെഇഇ‐അഡ്വാൻസ്‌ഡ്‌പരീക്ഷയിൽ നിശ്ചിത  സ്കോറുമാണ് യോഗ്യത. നാലുവർഷ  ബിടെക്എയ്റോസ്പേസ് എൻജിനിയറിങ്, നാലുവർഷ  ബിടെക്ഇലക്‌ട്രോണിക്‌സ്‌  ആൻഡ്‌  കമ്യൂണിക്കേഷൻ എൻജിനിയറിങ്‌  (ഏവിയോണിക്സ്), പഞ്ചവത്സര  ഇരട്ടബിരുദ കോഴ്‌സ്‌ (ബിടെകും എംഎസ്/എംടെകും) കോഴ്സുകളിലേക്കാണ്  ഈ വർഷം പ്രവേശനം.

ജെഇഇ‐അഡ്‌വാൻസ്‌ഡ്‌  എഴുതിയവർക്ക്‌ ഓൺലൈനായി   15 വരെ രജിസ്‌റ്റർചെയ്യാം.  റാങ്ക്‌ലിസ്‌റ്റ്‌   18ന്‌ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.   വിവരങ്ങൾക്ക്  www.iist.ac.in/admissions/undergraduate 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top