20 April Saturday

ഐസറില്‍ പഞ്ചവൽസര ബിഎസ്‌‐എംഎസ്‌ പ്രവേശനപരീക്ഷാ വിജ്ഞാപനം ഏപ്രിലിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019


ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചി(ഐസർ)ലെ പഞ്ചവത്സര ബിഎസ്‌‐എംഎസ് കോഴ്സുകൾ പ്ലസ്ടുവിനുശേഷം അടിസ്ഥാനശാസ്ത്രത്തിൽ വിപുലമായ പഠനത്തിനുവേണ്ടി ബിരുദ, ബിരുദാനന്തര ബിരുദ പഠനത്തെ ഗവേഷണവുമായി ബന്ധിപ്പിക്കുന്നതാണ്. തിരുവനന്തപുരത്തും പുണെയിലും കൊൽക്കത്തയിലും  മൊഹാലിയിലും ഭോപാലിലും തിരുപ്പതിയിലും ബെരാംപുരിലും പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ)  ശാസ്ത്ര പഠനരംഗത്തെ രാജ്യത്തെ മികച്ച സ്വയംഭരണ ഗവേഷണ സ്ഥാപനങ്ങളാണ്. 

ശാസ്ത്രവിഷയങ്ങളിൽ ഉയർന്ന മാർക്കോടെ പ്ലസ്ടു പാസാകുന്നവർക്ക്,  താഴെപ്പറയുന്നവയിൽ ഏതെങ്കിലും ഒരു സ്കീംപ്രകാരം അപേക്ഷിക്കാൻ അർഹതയുണ്ടെങ്കിൽ  വിജ്ഞാപനം വന്നശേഷം അപേക്ഷിക്കാം. 

കിഷോർ വൈജ്ഞാനിക് പ്രോത്സാഹന യോജന (കെവിപിവൈ) ബേസിക് സയൻസ് സ്ട്രീം:  ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നടത്തുന്ന കിഷോർ വൈജ്ഞാനിക് പ്രോൽസാഹൻ യോജന (കെവിപിവൈ) പരീക്ഷയുടെ എസ്എ/എസ്എക്സ് /എസ്ബി/എസ്പി സ്‌കോർ.

ജെഇഇ‐അഡ്വാൻസ്ഡ്:  ഐഐടി പ്രവേശന പരീക്ഷയായ ജെഇഇ‐അഡ്വാൻസ്ഡ്  റാങ്ക്ലിസ്റ്റിൽ മികച്ച്‌ സ്‌കോർ  ലഭിക്കുന്നവർക്ക് അപേക്ഷിക്കാം. സംസ്ഥാന/കേന്ദ്ര പരീക്ഷാബോർഡ്:  ഉയർന്ന മാർക്കോടെ പ്ലസ്ടു പാസായവരും ഇൻസ്പയർ ഫെല്ലോഷിപ്പിന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നിശ്ചയിച്ച മാർക്ക് ലഭിച്ചവരുമായവർക്ക് അപേക്ഷിക്കാം. ഈ  സ്കീംപ്രകാരം അപേക്ഷിക്കുന്നവർക്ക് ഐസർ ജൂണിൽ അഭിരുചി പരീക്ഷ ഐസർ നടത്തും.

ഐസറിലെ പ്രവേശനം സംബന്ധിച്ച പൊതുവായ കാര്യങ്ങൾ www.iiseradmission.in വെബ്സൈറ്റിൽ അറിയാം.   കൂടുതൽ വിവരങ്ങൾ ഏപ്രിലിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തിൽ അറിയാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top