26 April Friday

ഐസർ പ്രവേശന പരീക്ഷ: 
രജിസ്‌ട്രേഷൻ നാളെമുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022


തിരുവനന്തപുരം
തിരുവനന്തപുരമടക്കം ഏഴ്‌ ഐസറുകളില്‍ വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷാ (IAT 2022)  രജിസ്‌ട്രേഷൻ ബുധനാഴ്‌ച തുടങ്ങും. അപേക്ഷാ ലിങ്ക് ഉച്ച കഴിഞ്ഞ് മൂന്ന് മുതല്‍ ലഭ്യമാകും.

തിരുപ്പതി, പുണെ, ഭോപാൽ, മൊഹാലി, കൊൽക്കത്ത, ബെർഹാംപുർ  എന്നിവിടങ്ങളിലാണ് ഐസർ ക്യാമ്പസുകൾ.  അഞ്ചുവർഷ ബിഎസ്–എംഎസ് ഇരട്ട ബിരുദ പ്രോഗ്രാമിലേക്കും നാല്‌ വർഷ ബിഎസ് പ്രോഗ്രാമുകളാണുള്ളത്‌. അടിസ്ഥാന ശാസ്‌ത്ര വിഷയങ്ങളിൽ ഉന്നതപഠനത്തിനും ഗവേഷണത്തിനും അവസരമൊരുക്കുന്നതാണ്‌ പ്രോഗ്രാമുകൾ. ബയോളജിക്കൽ സയൻസ്‌, കെമിക്കൽ സയൻസസ്, എർത്ത് ആൻഡ്‌ ക്ലൈമറ്റ് സയൻസസ് / എർത്ത് ആൻഡ്‌ എൻവയോൺമെന്റൽ സയൻസ്‌, സാമ്പത്തിക ശാസ്ത്രം, എൻജിനിയറിങ്‌ സയൻസസ് (കെമിക്കൽ എൻജിനിയറിങ്‌, ഡാറ്റ സയൻസ് ആൻഡ്‌ എൻജിനിയറിങ്‌, ഇലക്ട്രിക്കൽ എൻജിനിയറിങ്‌, കംപ്യൂട്ടർ സയൻസ്), ജിയോളജിക്കൽ സയൻസസ്,  ഇന്റഗ്രേറ്റഡ് ആൻഡ്‌ ഇന്റർ ഡിസിപ്ലിനറി സയൻസസ് (ബയോളജിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, ഡാറ്റാ സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ്), മാത്തമാറ്റിക്കൽ സയൻസ്‌, ഫിസിക്കൽ സയൻസസ് എന്നിവയാണ്‌ വിഷയങ്ങൾ. വിവരങ്ങൾക്ക്‌: www.iiseradmission.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top