29 March Friday

ഐഐഎം പ്രവേശനപരീക്ഷ നവംബര്‍ 26ന്; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 9 മുതല്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 1, 2017

അടുത്ത അധ്യയനവര്‍ഷത്തെ ഐഐഎം പ്രവേശനത്തിനുള്ള പൊതുപ്രവേശനപരീക്ഷ (ക്യാറ്റ് 2017)യ്ക്ക് വിജ്ഞാപനമായി. 2017  നവംബര്‍ 26ന് രാജ്യത്തെ 135 കേന്ദ്രങ്ങളിലായി പ്രവേശനപരീക്ഷ നടത്തും. അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആഗസ്ത് ഒമ്പതിന് ആരംഭിക്കും. 

രാജ്യത്തെ 20 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിലും തെരഞ്ഞെടുക്കപ്പെട്ട സര്‍വകലാശാലകളിലും മാനേജ്മെന്റ് ബിരുദാനന്തരബിരുദ കോഴ്സുകളില്‍ പ്രവേശനമാനദണ്ഡമായി കണക്കാക്കുന്ന പ്രവേശനപരീക്ഷയാണിത്. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള രജിസ്ട്രേഷന്‍ വിന്‍ഡോ ആഗസ്ത് ഒമ്പതുമുതല്‍ സെപ്തംബര്‍ 20വരെ പ്രവര്‍ത്തിക്കും. വെബ്സൈറ്റ് https://iimcat.ac.in  വിശദമായ വിജ്ഞാപനം വെബ്സൈറ്റില്‍ ലഭ്യമാകും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top