26 April Friday
അവസാന തീയതി സെപ്തംബർ 17

ഐഐഐസിയിലെ നൈപുണ്യകോഴ്‌സുകൾക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Aug 29, 2022


തിരുവനന്തപുരം
കൊല്ലം ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (ഐഐഐസി) നടത്തുന്ന നൈപുണ്യവികസന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജീരിയൽ, സൂപ്പർവൈസറി, ടെക്നീഷ്യൻ എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് കോഴ്‌സുകൾ. സംസ്ഥാന തൊഴിൽ, നൈപുണ്യ വകുപ്പിന്റെ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസി (KASE)നു കീഴിലുള്ള ഐഐഐസിയിലെ 41 ദിവസം മുതൽ ഒരു വർഷം വരെ ദൈർഘ്യമുള്ള വിവിധ കോഴ്‌സുകളിലേക്കു സെപ്തംബർ 17 വരെ അപേക്ഷിക്കാം.

മാനേജീരിയൽ: പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് കൺസ്ട്രക്ഷൻ മാനേജ്മെന്റ് (ഒരുവർഷം, യോഗ്യത ബിടെക്/ ബിഇ സിവിൽ/ബിആർക്ക്‌), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ അർബൻ പ്ലാനിങ് ആൻഡ് മാനേജ്മെന്റ് (ഒരുവർഷം, യോഗ്യത ബിടെക്/ബിഇ സിവിൽ/ബിആർക്), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈൻ ആൻഡ് കൺസ്ട്രക്ഷൻ (ഒരുവർഷം, യോഗ്യത ബിടെക്/ബിഇ സിവിൽ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ റോഡ് കൺസ്ട്രക്ഷൻ മാനേജ്മെന്റ് (ഒരുവർഷം, യോഗ്യത ബിടെക്/ബിഇ  സിവിൽ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഡിജിറ്റൽ പ്രോജക്റ്റ് മാനേജ്മെന്റ് (ഒരുവർഷം, യോഗ്യത ബിടെക്/ബിഇ സിവിൽ/ബിആർക്ക്‌), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനിയറിങ് (ഒരുവർഷം, യോഗ്യത ബിടെക്/ബി ഇ ഏത് ബ്രാഞ്ചും/ബിഎസ്‌സി ഫിസിക്സ് അല്ലെങ്കിൽ കെമിസ്ട്രി), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എംഇപി സിസ്റ്റംസ് ആൻഡ് മാനേജ്മെന്റ് (ഒരുവർഷം, യോഗ്യത ബിടെക്/ബിഇ, എംഇ/ഇഇഇ/പിഇ).

സൂപ്പർവൈസറി: അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം  (ആറു മാസം, യോഗ്യത ഏതെങ്കിലും സയൻസ്  ബിരുദം/ ബിടെക് സിവിൽ/ബിഇ സിവിൽ/ഡിപ്ലോമ സിവിൽ/ബിഎ ജിയോഗ്രഫി), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റി മാനേജ്മന്റ് (ഒരുവർഷം, യോഗ്യത പ്ലസ്ടു), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിങ്‌ ഇൻഫർമേഷൻ മോഡലിങ്‌  (ആറു മാസം, യോഗ്യത ബിടെക്/ബിഇ  സിവിൽ/ബി ആർക്ക്‌).

ടെക്നിഷ്യൻ: അസിസ്റ്റന്റ് പ്ലംബർ ജനറൽ - ലെവൽ 3 (41 ദിവസം, യോഗ്യത അഞ്ചാം ക്ലാസ് പാസ്), ഡ്രാഫ്ട്‌സ് പേഴ്‌സൺ സിവിൽ വർക്സ് -ലെവൽ 4 (77 ദിവസം, യോഗ്യത എസ്എസ്എൽസി), ഹൗസ് കീപ്പിങ് ട്രെയിനി ലെവൽ 3  (57 ദിവസം, യോഗ്യത പത്താം ക്ലാസ്/ഐറ്റിഐ), അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ -ലെവൽ 3-  (65 ദിവസം, യോഗ്യത അഞ്ചാം ക്ലാസും പ്രസക്ത മേഖലയിൽ മൂന്നു വർഷം പ്രവൃത്തിപരിചയവും അല്ലെങ്കിൽ എട്ടാം ക്ലാസും പ്രസക്ത മേഖലയിൽ ഒരുവർഷം പ്രവൃത്തി പരിചയവും അല്ലെങ്കിൽ എട്ടാം ക്ലാസും രണ്ടാം വർഷം ഐറ്റിഐയും), കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്നീഷ്യൻ - ലെവൽ 4 (67 ദിവസം, യോഗ്യത എട്ടാം ക്ലാസും ഐറ്റിഐ രണ്ടു വർഷവും ഇതേ തൊഴിലിൽ രണ്ടു വർഷം പ്രവൃത്തിപരിചയവും  അല്ലെങ്കിൽ പത്താം ക്ലാസും ഇതേ തൊഴിലിൽ രണ്ടു വർഷം പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻഎസ്‌ക്യുഎഫ് ലെവൽ 3 സർട്ടിഫിക്കറ്റും ഇതേ തൊഴിലിൽ രണ്ടു വർഷം പ്രവൃത്തിപരിചയവും)

വിശദമായ വിജ്ഞാപനവും കൂടുതൽ വിവരങ്ങൾക്കും: www.iiic.ac. in ഫോൺ: 80789 80000


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top