27 April Saturday

ഐഎച്ച്‌ആർഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ 11 ‐ാം ക്ലാസ് പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Tuesday May 8, 2018

ഐഎച്ച്‌ആർഡി,ടെക്‌നിക്കല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍


ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ (ഐഎച്ച്‌ആർഡി) ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 2018‐2019 അധ്യയന വര്‍ഷത്തില്‍ പതിനൊന്നാം സ്റ്റാന്റേഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

കലൂര്‍ (എറണാകുളം, 0484 2347132), കപ്രശ്ശേരി (ചെങ്ങമനാട്, 0484 2604116), വാഴക്കാട് (മലപ്പുറം, 0483 2725215), വട്ടംകുളം (മലപ്പുറം, 0494 2681498), പെരിന്തല്‍മണ്ണ (മലപ്പുറം, 04933 225086), പുതുപ്പള്ളി (കോട്ടയം, 0481 2351485), പീരുമേട് (ഇടുക്കി, 04869 232899), മുട്ടം (തൊടുപുഴ, 04862 255755), മല്ലപ്പള്ളി (പത്തനംതിട്ട, 0469 2680574), മുട്ടട (തിരുവനന്തപുരം, 0471 2543888), അടൂര്‍ (04734 224078), വറഡിയം (തൃശൂര്‍, 0487 2214773), ആലുവ (0484 2623573), ചേര്‍ത്തല (പള്ളിപ്പുറം, ആലപ്പുഴ, 0478 2552828), തിരുത്തിയാട് (കോഴിക്കോട്, 0495 2721070) എന്നിവിടങ്ങളിലെ സ്‌കൂള്‍ പ്രവേശനത്തിനാണ് അപേക്ഷിക്കേണ്ടത്.

എസ്‌എസ്‌എൽസിയോ  തത്തുല്യ യോഗ്യതയോ ഉള്ളവർക്ക്‌ അപേക്ഷിക്കാം.  ഉയര്‍ന്ന പ്രായപരിധി 2018 ജൂണ്‍ ഒന്നിന് 20 വയസ്‌  (പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 22 വയസ്സ്).  അപേക്ഷാഫോറവും വിവരണവും www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍നിന്നോ അതത് സ്‌കൂളുകളില്‍നിന്ന്‌ നേരിട്ടോ വാങ്ങാം.   പൂരിപ്പിച്ച അപേക്ഷയും രേഖകളും 100 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (പട്ടികജാതി/വര്‍ഗ്ഗ വിദ്യാർഥികള്‍ക്ക് 50 രൂപ) മെയ് 30 ന് മൂന്നിനുമുമ്പ് സ്‌കൂളില്‍ ലഭിക്കണം. 

രജിസ്‌ട്രേഷന്‍ ഫീസ് സ്‌കൂള്‍ ഓഫീസില്‍ പണമായോ, സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിഡി. ആയോ അയയ്ക്കാം. ഓരോ സ്‌കൂളിനും പ്രത്യേക റാങ്ക് ലിസ്റ്റ് ആയതിനാൽ വിദ്യാർഥികള്‍ ആഗ്രഹിക്കുന്ന സ്‌കൂളിലേക്ക് അപേക്ഷ നല്‍കണം. കവറിന് പുറത്ത് പതിനൊന്നാംസ്റ്റാന്റേഡ് പ്രവേശന അപേക്ഷ 2018‐19' എന്ന് വ്യക്തമായി എഴുതിയിരിക്കണം.  രജിസ്‌ട്രേഷന്‍ ഫീസായി മണി ഓര്‍ഡര്‍, പോസ്റ്റല്‍ ഓര്‍ഡര്‍, ചെക്ക് മുതലായവ സ്വീകരിക്കില്ല


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top