തിരുവനന്തപുരം > ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ  ടേം എൻഡ് പരീക്ഷകൾ ശനിയാഴ‌്ച മുതൽ 31 വരെ  രാജ്യവ്യാപകമായി നടക്കും. ഇഗ്നോയുടെ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിനു കീഴിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലായി 10 പരീക്ഷാകേന്ദ്രങ്ങളിൽ 7500 ഓളം വിദ്യാർഥികൾ പരീക്ഷയെഴുതും. ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റായ  www.ignou.ac.in  നിന്ന്ഹാൾടിക്കറ്റ്ഡൌൺലോഡ്ചെയ്യാം.
പരീക്ഷാ സമയത്ത് ഇഗ്നോയുടെ കാർഡ‌് കൈയിലുണ്ടാകണം. വിവരങ്ങൾക്കായി ഇഗ്നോ റീജ്യണൽ സെന്റർ, രാജധാനി കോംപ്ലക്സ്, കിള്ളിപ്പാലം, കരമന പിഒ തിരുവനന്തപുരം - 695002, ഫോൺ - 0471 - 2344113 / 2344120 / 9447044132 വിലാസത്തിൽ സമീപിക്കാം.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..