26 April Friday

ഇഗ‌്നോ ബിരുദ, പിജി, ഡിപ്ലോമ കോഴ്‌സുകൾക്ക്‌ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Jul 23, 2018



ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നൊ)യുടെ ജൂലൈ സെഷനിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകൾക്ക് 31 വരെ അപേക്ഷിക്കാം. കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഡയറ്റിക്‌സ് ആൻഡ് ഫുട് സർവീസ് മാനേജ്‌മെന്റ്, റൂറൽ ഡെവലപ്‌മെന്റ്, കൗൺസലിങ് ആൻഡ് ഫാമിലി തെറാപ്പി, ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ്, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യൽ വർക്ക്, സോഷ്യൽ വർക്ക് (കൗൺസലിങ്), ഫിലോസഫി, എഡ്യൂക്കേഷൻ, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, സോഷ്യോളജി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, മാത്തമാറ്റിക്‌സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ജൻഡർ ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യുക്കേഷൻ, കൊമേഴ്‌സ് എന്നിവയിലാണ് ബിരുദാനന്തര കോഴ്‌സുകൾ.

സയൻസ്, ആർട്‌സ്, ടൂറിസം സ്റ്റഡീസ്, കൊമേഴ്‌സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, സോഷ്യൽ വർക്ക് എന്നീ വിഷയങ്ങളിൽ ബിരുദ പഠനത്തിനും, വ്യത്യസ്ത ഡിപ്ലോമ, പിജി ഡിപ്ലോമ, ഡിപ്ലോമ പ്രോഗ്രാമുകൾക്കും അപേക്ഷിക്കാം.

മാസ്റ്റർ ഓഫ് ആർട്‌സ് ഇൻ എഡ്യൂക്കേഷൻ, എംകോം വിത്ത് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ, എംകോം വിത്ത് മേജർ ഇൻ മാനേജ്‌മെന്റ് അക്കൗണ്ടിങ് ആൻഡ് ഫിനാൻഷ്യൽ സ്ട്രാറ്റജീസ്, ബികോം വിത്ത് മേജർ ഇൻ അക്കൗണ്ടൻസി ആൻഡ് ഫിനാൻസ്, ബികോം വിത്ത് കോർപറേറ്റ് അഫയർസ്, ബികോം ഇൻ കോസ്റ്റ് അക്കൗണ്ടൻസി എന്നിവയ്ക്ക് ഓഫ്‌ലൈൻ ആയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും ഇഗ‌്നോയുടെ കൊച്ചി റീജണൽ സെന്ററിൽ ലഭിക്കും. വിവരങ്ങൾക്ക് www.ignou.ac.in എന്ന വെബ്‌സൈറ്റോ https://onlineadmission.ignou.ac.in എന്ന അഡ്മിഷൻ ലിങ്കോ സന്ദർശിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top