27 April Saturday

വിവിധ കോഴ‌്സുകളിലേക്ക‌് ഇഗ്നോ അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019

തൃശൂർ> ശൈശവ, ശിശു പരിപാലന മേഖലകളിൽ പ്രാവീണ്യം വളർത്തി ക്രഷുകൾ, പ്ലേ സ്കൂളുകൾ, പ്രീ സ്കൂളുകൾ, പ്രീ പ്രൈമറി ക്ലാസുകൾ, നേഴ്സറി സ്കൂളുകൾ, മോണ്ടിസോറി സ്കൂളുകൾ, അങ്കണവാടികൾ, ബാലവാടികൾ തുടങ്ങിയ മേഖലകളിൽ തൊഴിൽ പരിശീലനത്തിനു, മൾട്ടിപ്പിൾ ഇന്റലിജന്റ്സ്  തിയറി അടിസ്ഥാനമാക്കി കരിക്കുലവും സിലബസും ബഹുമുഖ തൊഴിൽ സാധ്യതയുമുള്ള ഡിപ്ലോമ ഇൻ ഏർളി ചൈൽഡ്ഹൂഡ് കെയർ ആൻഡ‌് എഡ്യുക്കേഷൻ, സർട്ടിഫിക്കേറ്റ് ഇൻ ന്യൂട്രീഷ്യൻ ആൻഡ‌് ചൈൽഡ് കെയർ കോഴ്സുകൾക്ക് ഇഗ്നോ അപേക്ഷ ക്ഷണിച്ചു.

കൂടാതെ ഇംഗ്ലീഷ്, പൊളിറ്റിക്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, സോഷ്യോളജി, സോഷ്യൽ വർക്സ്, സൈക്കോളജി, ടൂറിസം, കൊമേഴ്സ്, മാത്സ്, ബിസിഎ  ,എംസിഎ  , ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ കോഴ്സുകളിലേക്കും ഡിപ്ലോമ ഇൻ ക്രിയേറ്റീവ് റൈറ്റിങ്ങ് ഇൻ ഇംഗ്ലീഷ്,ഗൈഡൻസ്, ടീച്ചിങ്ങ് ഓഫ് ഇംഗ്ലീഷ്, ഫങ്ങ്ഷനൽ ഇംഗ്ലീഷ് കോഴ്സുകളിലേക്കും അപേക്ഷിക്കാം.

ഹെൽപ്പ് ഡെസ്ക് സേവനം ലഭ്യമാണ്.സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും ഒരുപാസ്പോർട്ട് സൈസ് ഫോട്ടോയുമായി എത്തണം. ഫോൺ: 9288853568, 9497258281  .
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top