26 April Friday

ഐസിഎസ്‌ഇ, ഐഎസ്‌സി പരീക്ഷകളും മാറ്റിവച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020

തിരുവനന്തപുരം> ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ്‌ എക്‌സാമിനേഷൻ കൗൺസിൽ ഐസിഎസ്‌ഇ , ഐഎസ്‌സി  പരീക്ഷകളും മാറ്റിവച്ചു. കോവിഡ്‌ 19 പശ്‌ചാത്തലത്തിലാണ്‌ 31 വരെയുള്ള പരീക്ഷകൾ മാറ്റിയത്‌. ഷെഡ്യൂൾ പ്രകാരം ഐസിഎസ്‌ഇ (ക്ലാസ്‌ 10) 30നും,  ഐഎസ്‌സി (ക്ലാസ്‌ 12 ) പരീക്ഷകൾ 31 നും അവസാനിക്കേണ്ടതായിരുന്നു.  12–-ാംക്ലാസ്‌ പരീക്ഷകൾ ഫെബ്രുവരി മൂന്നിനും പത്താം ക്ലാസ്‌ പരീക്ഷകൾ ഫെബ്രുവരി 27നുമാണ്‌ ആരംഭിച്ചത്‌.

കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന്‌ 31 വരെയുള്ള സിബിഎസ്‌ഇ 10,12 ക്ലാസുകളിൽ അവശേഷിക്കുന്ന ബോർഡ്‌ പരീക്ഷകൾ മാറ്റിവയ്‌ക്കാൻ ബുധനാഴ്‌ച വൈകിട്ട്‌ തീരുമാനിച്ചിരുന്നു. കേരളത്തിൽ സിബിഎസ്‌ഇയുടെ 10–-ാം ക്ലാസ്‌ പരീക്ഷ പൂർത്തിയായിട്ടുണ്ട്‌. 20ന്‌ നിശ്‌ചയിച്ച ഇൻഫർമേഷൻ ആൻഡ്‌ കമ്യൂണിക്കേഷൻ ടെക്‌നോളജി, കംപ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷകളാണ്‌ ദേശീയതലത്തിൽ ബാക്കിയുള്ളത്‌.12–-ാം ക്ലാസിൽ സിബിഎസ്‌ഇയുടെ  കൊമേഴ്‌സ്‌, ആർട്‌സ്‌ സ്‌ട്രീം പരീക്ഷകൾ ബാക്കിയുണ്ട്‌. ഡൽഹി കലാപ പ്രദേശങ്ങളിൽ മാറ്റിവച്ച പരീക്ഷകളും ഇരുവിഭാഗത്തിലും  അവശേഷിക്കുന്നുണ്ട്‌. 


 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top