29 March Friday

ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍: 17 വരെ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 11, 2017

തിരുവനന്തപുരം > ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷനില്‍ മൂന്നുവര്‍ഷത്തെ ബിഎസ്സി ബിരുദപഠനത്തിന് ദേശീയതലത്തില്‍ നടക്കുന്ന പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 17 വരെ നീട്ടി. നാഷണല്‍ കൌണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കേറ്ററിങ് ടെക്നോളജിയാണ് പരീക്ഷ നടത്തുന്നത്. പ്ളസ്ടുവാണ് അടിസ്ഥാന യോഗ്യത. 

ഇപ്പോള്‍ 12-ാം ക്ളാസില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.  പരീക്ഷ ജയിച്ചതിന്റെ സാക്ഷ്യപത്രം സെപ്തംബര്‍ 30നകം ഹാജരാക്കണം. അപേക്ഷകര്‍ക്ക് 2017 ജൂലൈ ഒന്നിന് 22 വയസ്സ് കവിയരുത്. പട്ടികവിഭാഗക്കാര്‍ക്ക് പ്രായപരിധിയുണ്ട്.

കേരളത്തിലെ നാല്  സ്ഥാപനമുള്‍പ്പെടെ രാജ്യത്തെ 51 ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ഈ പരീക്ഷവഴിയാണ് പ്രവേശനം. ജെഇഇ-2017 എന്ന പേരില്‍ നടത്തുന്ന പരീക്ഷയെക്കുറിച്ച് അറിയാനും അപേക്ഷിക്കാനും www.ihmctkovalam.org  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. 800 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികവിഭാഗക്കാര്‍ക്കും അംഗപരിമിതിയുള്ളവര്‍ക്കും 400 രൂപ. 

29ന് 2.30 മുതല്‍ 5.30 വരെയാണ് പരീക്ഷ. തിരുവനന്തപുരവും കൊച്ചിയും പരീക്ഷാകേന്ദ്രങ്ങളാണ്.  ംംം.ശവാരസ്ീേമഹമാ.ീൃഴ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top