25 April Thursday

ഹോമിയോ ഫാര്‍മസി കോഴ്സ് പരീക്ഷയ്ക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Sep 1, 2016

തിരുവനന്തപുരം > സെപ്തംബര്‍ 19ന് ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി (ഹോമിയോ) റഗുലര്‍, (2015–16 അഡ്മിഷന്‍) പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം തിരുവനന്തപുരം, കോഴിക്കോട്, ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജുകളില്‍നിന്ന് സെപ്തംബര്‍ അഞ്ചുമുതല്‍ എട്ടുവരെ ലഭിക്കും. 10 രൂപ പിഴയോടെ ഒമ്പതിന് വൈകിട്ട് അഞ്ചുവരെയും സ്വീകരിക്കും.

അപേക്ഷയോടൊപ്പം പരീക്ഷാഫീസായി പേപ്പര്‍ ഒന്നിന് 200 രൂപ എന്ന നിരക്കില്‍ അഞ്ച് പേപ്പറിന് 1000 രൂപ തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആന്‍ഡ് കണ്‍ട്രോളിങ് ഓഫീസറുടെ പേരില്‍ എസ്ബിടി ഫോര്‍ട്ട്, തിരുവനന്തപുരം ബ്രാഞ്ചില്‍ മാറാവുന്ന ഡിഡിയായി ഉള്ളടക്കം ചെയ്തിരിക്കണം. പഠിച്ച സ്ഥാപനത്തിന്റെ മേധാവി മുഖേന പ്രിന്‍സിപ്പല്‍ ആന്‍ഡ് കണ്‍ട്രോളിങ് ഓഫീസര്‍, ഗവ. ഹോമിയോപ്പതിക്  മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയക്കണം. കോഴിക്കോട്, തിരുവനന്തപുരം, ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജുകളാണ് പരീക്ഷാ കേന്ദ്രങ്ങള്‍. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top