08 May Wednesday

പ്രതീക്ഷ സ്കോളർഷിപ്: എച്ച്എൽഎൽ അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 7, 2018


തിരുവനന്തപുരം
എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിനു കീഴിൽ പ്രവർത്തിക്കുന്ന പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി, പ്രൊഫഷണൽ, സാങ്കേതിക കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികളിൽനിന്ന് സ്കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചു.

കേരളത്തിൽ മെഡിസിൻ, എൻജിനിയറിങ്, ബിഫാം, ഡിപ്ലോമ, നേഴ്സിങ്, ഐടിഐ കോഴ്സുകൾ പഠിക്കുന്ന തിരുവനന്തപുരം ജില്ലക്കാരായ  ബിപിഎൽ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കാണ് പ്രതീക്ഷ സ്കോളർഷിപ്പുകൾ നൽകുന്നത്. 30 കുട്ടികൾക്ക്  സ്കോളർഷിപ് ലഭിക്കും. അപേക്ഷാഫോറം എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിന്റെ ഓഫിസുകളിൽനിന്നോ എച്ച്എൽഎൽ വെബ്സൈറ്റിൽനിന്നോ ലഭിക്കും. അസോസിയേറ്റ് വൈസ് പ്രസിഡന്റ് (എച്ച്ആർ), എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ്, കോർപറേറ്റ് ആൻഡ് രജിസ്ട്രേഡ് ഓഫിസ്, എച്ച്എൽഎൽ ഭവൻ, പൂജപ്പുര, തിരുവനന്തപുരം–695012 എന്ന വിലാസത്തിൽ  30നകം അപേക്ഷകൾ ലഭിക്കണം. ഫോൺ നമ്പർ 0471 2354949.

എംബിബിഎസ് വിദ്യാർഥികൾക്ക് പ്രതിവർഷം 30,000 രൂപ,  ബിഫാം, എൻജിനിയറിങ് വിദ്യാർഥികൾക്ക് 20,000 രൂപ, ബിഫാം, ഡിപ്ലോമ, നേഴ്സിങ് വിദ്യാർഥികൾക്ക് പ്രതിവർഷം പതിനായിരംരൂപ എന്നിങ്ങനെയാണ് സ്കോളർഷിപ് തുക. ഐടിഐ വിദ്യാർഥികൾക്ക് 5000 രൂപ ലഭിക്കും. ഓരോ വിഭാഗത്തിലും അഞ്ച് സ്കോളർഷിപ് വീതമാണ് നൽകുന്നത്.

പഠനകാലം മുഴുവൻ തുക  ലഭിക്കും. വരുമാനം തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റ്, പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയിൽനിന്നുള്ള സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. സ്കോളർഷിപ് കാലയളവിൽ വർഷംതോറും പഠനമികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും സമർപ്പിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top