26 April Friday

പ്ലസ‌് വൺ ഏകജാലകം: ഓൺലൈൻ അപേക്ഷ നാളെ മുതൽ

വെബ് ഡെസ്‌ക്‌Updated: Thursday May 9, 2019


തിരുവനന്തപുരം
സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ‌്കൂളുകളിൽ പ്ലസ‌് വൺ പ്രവേശനത്തിന‌് ഓൺലൈൻ അപേക്ഷ 10 മുതൽ സമർപ്പിക്കാം. . അപേക്ഷയുടെ പ്രിന്റൗട്ട‌് അനുബന്ധ രേഖകൾ സഹിതം വെരിഫിക്കേഷനായി ജില്ലയിലെ ഏതെങ്കിലും സർക്കാർ/എയ‌്ഡഡ‌് ഹയർ സെക്കൻഡറി സ‌്കൂളിൽ സമർപ്പിക്കാനുള്ള അവസാന തീയതി മെയ‌് 16 ആണ‌്.

ട്രയൽ അലോട്ടുമെന്റ‌് മെയ‌് 20ന‌് നടക്കും. ആദ്യ അലോട്ടുമെന്റ‌് മെയ‌് 24 ആണ‌്. മുഖ്യ ഘട്ടങ്ങളിലെ രണ്ട‌് അലോട്ടുമെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ജൂൺ 3ന്‌ പ്ലസ‌് വൺ ക്ലാസുകൾ ആരംഭിക്കും. മുഖ്യഘട്ടം കഴിഞ്ഞാൽ ഒഴിവുണ്ടായാൽ സപ്ലിമെന്ററി അലോട്ടുമെന്റ‌് നടത്തും. പ്രവേശന നടപടികൾ ജൂലായ‌് അഞ്ചിന‌് പൂർത്തികരിക്കും.   അപേക്ഷയ‌്ക്ക‌് സ‌്കൂളുകളുടെ സഹായം തേടാം അപേക്ഷകർ സ്വന്തമായോ അല്ലെങ്കിൽ പത്താം ക്ലാസ‌് പഠിച്ച ഹൈസ‌്കൂളിലെ കംപ്യൂട്ടർ ലാബ‌് സൗകര്യവും അധ്യാപകരുടെ സഹായവും അതത‌് പ്രദേശങ്ങളിലെ സർക്കാർ/എയഡഡ‌് ഹയർ സെക്കൻഡറി സ‌്കൂളുകളിലെ കംപ്യൂട്ടർ ലാ‌ബ‌് സൗകര്യവും അധ്യാപകരുടെ പ്രയോജനപ്പെടുത്തി പ്ലസ‌് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.

സ‌്പോർട‌്സ‌് ക്വാട്ട പ്രവേശനം
പ്ലസ‌്വൺ ക്ലാസുകളിലേക്ക‌് സ‌്പോട‌്സ‌് ക്വാട്ടയില പ്രവേശനവും ഓൺലൈൻ സംവിധാനത്തിലൂടെയായിരിക്കും. ആദ്യഘട്ടത്തിൽ സ‌്പോർട‌്സിൽ മികവ‌് നേടിയ വിദ്യാർഥികൾ അവരുടെ സ‌്പോർട‌്സ‌് സർട്ടിഫിക്കറ്റുകൾ അതത‌് ജില്ലാ സ‌്പോർട‌്സ‌് കൗൺസിലുകളിൽ ഓൺലൈനായി രജിസ‌്റ്റർ ചെയ്യാം. രണ്ടാംഘട്ടത്തിൽ പ്ലസ‌്വൺ അഡ‌്മിഷന‌് യോഗ്യത നേടുന്ന വിദ്യാർഥികൾ സ‌്പോർട‌്സ‌് ക്വാട്ടയിൽ പ്രവേശനം ലഭിക്കാനായി അവരുടെ അപേക്ഷ സ‌്കൂൾ /കോഴ‌്സുകൾ ഓപ‌്ഷനായി ഉൾക്കൊള്ളിച്‌് ഓൺലൈനായി സമർപ്പിക്കണം ഏകജാലക സംവിധാനത്തിന്റെ മുഖ്യഘട്ടത്തിലെ അവസാന അലോട്ടുമെന്റിന‌് മുമ്പായി രണ്ട‌് പ്രത്യേക അലോട്ടുമെന്റുകൾ സ‌്പോർട‌്സ‌് േക്വാട്ട അഡ‌്മിഷന‌് വേണ്ടി നടത്തും. സ‌്പോർട‌്സ‌് ക്വാട്ടയിൽ ശ്രദ്ധിക്കേണ്ടുന്ന തീയതികൾ ചുവടെ: 

മുഖ്യഘട്ടം:
സ‌്പോർട‌്സ‌് മികവ‌് രജിസ‌്ട്രേഷനും വെരിഫിക്കേഷനും  മെയ‌് 13 മുതൽ 21 വരെ
ഓൺലൈൻ രജിസ‌്ട്രേഷൻ ആരംഭിക്കുന്ന തീയതി: മെയ‌് 15
അപേക്ഷ സമർപ്പിക്കേണ്ടുന്ന അവസാന തീയതി: മെയ‌് 22
സ‌്പോർട‌്സ‌് ക്വാട്ട മുഖ്യഘട്ട ആദ്യ അലോട്ട‌്മെന്റ‌്: മെയ‌് 24
സ‌്പോർട‌്സ‌് ക്വാട് മുഖ്യഘട്ട അവസാന അലോട്ടുമെന്റ‌് മെയ‌് 30

സപ്ലിമെന്ററിഘട്ടം :
സ‌്പോർട‌്സ‌് മികവ‌് രജിസ‌്ട്രേഷനും വെരിഫിക്കേഷനും ജൂൺ3 മുതൽ 6 വരെ
ഓൺലൈൻ രജിസ‌്ട്രേഷൻ ആരംഭിക്കുന്ന തീയതി: ജൂൺ 4
അപേക്ഷ സമർപ്പിക്കേണ്ടുന്ന അവസാന തീയതി: ജൂൺ 7
സ‌്പോർട‌്സ‌് ക്വാട്ട സപ്ലിമെന്ററി അലോട്ട‌്മെന്റ‌്: ജൂൺ 10
സ‌്പോർട‌്സ‌് ക്വാട്ട അവസാന പ്രവേശന തീയതി ജൂൺ 11

കമ്യൂണിറ്റി ക്വാട്ട പ്രവേശനം
മുഖ്യഘട്ടം:
കമ്യൂണിറ്റി ഡാറ്റ എൻട്രി ആരംഭിക്കുന്ന തീയതി മെയ‌് 25
കമ്യൂണിറ്റി ഡാറ്റ എൻട്രി പൂർത്തികരിക്കേണ്ട തീയതി മെയ‌് 27
റാങ്ക‌് ലിസ‌്റ്റ‌് /സെലക്ട‌് ലിസ‌്റ്റ‌് പ്രസിദ്ധീകരിക്കുന്ന തീയതി മെയ‌് 28

അഡ‌്മിഷൻ ആരംഭിക്കുന്ന തീയതി: മെയ‌് 28 മുതൽ

സപ്ലിമെന്ററി ഘട്ടം :
കമ്യൂണിറ്റി ഡാറ്റ എൻട്രി ആരംഭിക്കുന്ന തീയതി ജൂൺ 13
കമ്യൂണിറ്റി ഡാറ്റ എൻട്രി പൂർത്തികരിക്കേണ്ട തീയതി ജൂൺ 18
റാങ്ക‌് ലിസ‌്റ്റ‌് /സെലക്ട‌് ലിസ‌്റ്റ‌് പ്രസിദ്ധീകരിക്കുന്ന തീയതി ജൂൺ 19
അഡ‌്മിഷൻ ആംഭിക്കുന്ന തീയതി ജൂൺ 19 മുതൽ
പ്രവേശനം അവസാനിപ്പിക്കേണ്ട തീയതി: ജൂൺ 21
മാനേജ‌്മെന്റ‌് /അൺ–-എയ‌്ഡഡ‌് ക്വാട്ട പ്രവേശനം

മുഖ്യഘട്ടം:
പ്രവേശനം ആരംഭിക്കുന്ന തീയതി മെയ‌് 27
പ്രവേശനം അവസാനിപ്പിക്കുന്ന തീയതി മെയ‌് 31
പ്രവേശനം നൽകിയ വിദ്യാർഥികളുടെ ഓൺലൈൻ രജിസ‌്ട്രേഷൻ: മെയ‌് 27 മുതൽ 31 വരെ

സപ്ലിമെന്ററി ഘട്ടം:
പ്രവേശനം ആരംഭിക്കുന്ന തീയതി ജൂൺ 7
പ്രവേശനം അവസാനിപ്പിക്കുന്ന തീയതി ജൂൺ 29
പ്രവേശനം നൽകിയ വിദ്യാർഥികളുടെ ഓൺലൈൻ രജിസ‌്ട്രേഷൻ ജൂൺ 7മുതൽ 29 വരെ .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top