25 April Thursday

ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Wednesday Mar 6, 2019


തിരുവനന്തപുരം
ഹയർ സെക്കൻഡറി വിഎച്ച്എസ് സി പരീക്ഷകൾ ഇന്ന‌് തുടങ്ങും. പ്ലസ‌് ടു ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, ജേര്‍ണലിസം പരീക്ഷകളാണ് ആദ്യം. രാവിലെ 10  മുതല്‍ 12.45വരെയാണ് പരീക്ഷ.  4,59,617 വിദ്യാർഥികളാണ് 2033 കേന്ദ്രങ്ങളിലായി  പ്ലസ‌് ടു പരീക്ഷ എഴുതുന്നത‌്. ഇതിൽ 2,26,577 പെൺകുട്ടികളും 2,33,040 ആൺകുട്ടികളുമാണ്. 3,73,199 പേർ റ​ഗുലറായും 60,561 ഓപ്പൺ സ്കൂളിലൂടെയും 25,857 പേർ പ്രെെവറ്റായുമാണ് പരീക്ഷ എഴുതുന്നത്. സംസ്ഥാനത്തിന് പുറത്ത് ​ഗൾഫ്(8), ലക്ഷദ്വീപ്(9), മാഹി(6) എന്നിങ്ങനെ 23 കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്.  എസ‌് എസ‌്എൽസി പരീക്ഷകൾ 13ന‌് ആരംഭിക്കും. ഇരു വിഭാഗം പരീക്ഷകളും 27ന‌്  അവസാനിക്കും. 

വൊക്കേഷണൽ ​ഹയർ സെക്കൻഡറി  വിഭാ​ഗത്തിൽ 389 കേന്ദ്രങ്ങളിലായി 29,800 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. എല്ലാ വിദ്യാർഥികളും സമ്മർദമില്ലാതെ സ്വതന്ത്രമനസ്സോടെ പരീക്ഷയെ അഭിമുഖീകരിക്കണമെന്ന‌് പൊതുവിദ്യാഭ്യാസ  മന്ത്രി സി രവീന്ദ്രനാഥ്
 പറഞ്ഞു. വിദ്യാർഥികൾക്ക‌്  മന്ത്രി  വിജയാശംസ  നേർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top