05 July Saturday

ഹയർ സെക്കൻഡറി പ്രവേശനം : അപേക്ഷാ തിയതി നീട്ടി

വെബ് ഡെസ്‌ക്‌Updated: Friday Sep 3, 2021

തിരുവനന്തപുരം> ഒന്നാം വർഷ ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ദീർഘിപ്പിച്ചു. സെപ്റ്റംബർ 8ന് വൈകിട്ട്‌  5  വരെ അപേക്ഷിക്കാം. പുതുക്കിയ പ്രവേശന ഷെഡ്യൂൾ അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുതുക്കിയ പ്രവേശന ഷെഡ്യൂൾ പ്രകാരം ട്രയൽ അലോട്ട്മെന്റ് തീയതി ഈ മാസം 13നാണ്. ആദ്യ അലോട്ട്മെന്റ് തീയതി ഈ മാസം 22 നും. പ്രവേശനം ആരംഭിക്കുക 23 ന് ആയിരിക്കും. മുഖ്യ അലോട്ട്മെന്റ് ഒക്ടോബർ 18 ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top