19 March Tuesday
ആദ്യ അലോട്ട‌്മെന്റ‌്

പ്ലസ‌് വൺ പ്രവേശനം: 89.10 ശതമാനം വിദ്യാർഥികൾ പ്രവേശം നേടി

സ്വന്തം ലേഖികUpdated: Monday May 27, 2019

തിരുവനന്തപുരം
സംസ്ഥാനത്ത‌്‌ ആദ്യ മുഖ്യ അലോട്ട‌്മെന്റ‌് പ്രകാരമുള്ള പ്ലസ‌് വൺ പ്രവേശം അവസാനിച്ചപ്പോൾ 89.10 ശതമാനം വിദ്യാർഥികൾ പ്രവേശം നേടി. 23 രാത്രിയാണ‌് 2,00,842 സീറ്റിലേക്ക‌് ആദ്യ അലോട്ട‌്മെന്റ‌് പ്രസിദ്ധീകരിച്ചത‌്. പ്രവേശ സമയം അവസാനിച്ച തിങ്കളാഴ്ച വൈകിട്ട‌ുവരെ 96010 വിദ്യാർഥികൾ സ്ഥിരപ്രവേശം ഉറപ്പാക്കി. 82,950 വിദ്യാർഥികൾ താൽക്കാലിക പ്രവേശവും നേടി. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ്രവേശം നേടിയത‌് മലപ്പുറത്താണ‌്. ജില്ലയിൽ 13,231 കുട്ടികൾ സ്ഥിരപ്രവേശം നേടിയപ്പോൾ 12,043 വിദ്യാർഥികൾ ഹയർ ഓപ‌്ഷൻ നിലനിർത്തി.
ജില്ലകളിൽ സ്ഥിരപ്രവേശം നേടിയ വിദ്യാർഥികൾ: തിരുവനന്തപുരം–- 9924, കൊല്ലം–- 7778, പത്തനംതിട്ട–- 3951, ആലപ്പുഴ–- 6827, കോട്ടയം–- 5441, ഇടുക്കി–- 3010, എറണാകുളം–- 7509, തൃശൂർ–- 8180, പാലക്കാട‌്–- 8079, കോഴിക്കോട‌്–- 7930, വയനാട‌്–- 2536, കണ്ണൂർ–- 7790, കാസർകോട‌്–- 3824.

സ്പോർട‌്സ‌് ക്വോട്ടയിൽ അലോട്ട‌് ചെയ്ത 4988 സീറ്റിൽ 2151 വിദ്യാർഥികൾ സ്ഥിരപ്രവേശം നേടി. 1888 പേർ ഹയർ ഓപ‌്ഷൻ നിലനിർത്തി. 80 ശതമാനം വിദ്യാർഥികൾ സ്ഥിരപ്രവേശവും 41.30 ശതമാനം കുട്ടികൾ താൽക്കാലിക പ്രവേശവും നേടി.അവശേഷിക്കുന്ന 42,471 സീറ്റ‌ിലേക്കുള്ള രണ്ടാം അലോട്ട‌്മെന്റ‌് 30 ന‌്പുലർച്ചെ പ്രസിദ്ധീകരിക്കും. 30 മുതൽ ജൂൺ ഒന്ന‌് വൈകിട്ടുവരെ വിദ്യാർഥികൾക്ക‌് പ്രവേശനം നേടാം. ആദ്യ അലോട്ട‌്മെന്റിൽ ഉൾപ്പെട്ടിട്ടും പ്രവേശനം നേടാത്ത 17928 വിദ്യാർഥികളെ രണ്ടാം അലോട്ട‌്മെന്റിൽ പരിഗണിക്കില്ല. പ്രവേശന നടപടികൾ പൂർത്തിയാക്കി ജൂൺ മൂന്നിന‌് പ്ലസ‌് വൺ ക്ലാസ്സുകൾ ആരംഭിക്കും. ആകെ 4,79,730 കുട്ടികളാണ‌് പ്ലസ‌്‌ വൺ പ്രവേശത്തിന‌്‌ അപേക്ഷിച്ചത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top