29 March Friday

പ്രളയത്തെ അതിജീവിച്ച കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി ഗ്ലാസ്‌ഗോ സര്‍വകലാശാല

വെബ് ഡെസ്‌ക്‌Updated: Thursday Mar 7, 2019

പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പ് അവസരവുമായി സ്‌കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോ സര്‍വകലാശാല. സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ 2019--20 വര്‍ഷത്തില്‍ ഒരു വര്‍ഷ ബിരുദാനന്തര ബിരുദ പഠനത്തിന് ആഗ്രഹിക്കുന്ന നാല് വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്.

എന്‍ജിനീയറിങ്, മാനേജ്മെന്റ്, സയന്‍സ്, ഹ്യൂമാനിറ്റീസ് തുടങ്ങി വിവിധ വിഷയങ്ങളിലേക്ക് ഏപ്രില്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. 4 തവണയായി 10,000 ബ്രിട്ടീഷ് പൗണ്ട് വീതം (9,22,500 രൂപ) സ്‌കോളര്‍ഷിപ്പ് ലഭിക്കും.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും ലഭ്യമായ കോഴ്‌സുകളും മറ്റ് വിവരങ്ങളും അറിയുന്നതിനുമായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:

https://www.gla.ac.uk/scholarships/glasgowkeralascholarship/?fbclid=IwAR3rkASUv03Ms4kRWOpZvClim6vhDEJDYS4Y1QwM9PvPTS6tOsysomUOjN8#/
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top