19 April Friday

ഗേറ്റ് ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോ.5വരെ

വെബ് ഡെസ്‌ക്‌Updated: Monday Sep 11, 2017

ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ്ങിന്  www.gate.iitg.ac.in  വെബ്സൈറ്റിലൂടെ ഒക്ടോബര്‍ അഞ്ചുവരെ അപേക്ഷിക്കാം.   2018 ഫെബ്രുവരി മൂന്നിനും നാലിനും പത്തിനും പതിനൊന്നിനുമാണ്് ഓണ്‍ലൈന്‍ പ്രവേശനപരീക്ഷ. ഗുവഹാത്തി ഐഐടിക്കാണ് ഇത്തവണ പരീക്ഷാചുമതല. 

ഐഐടികളിലും ബംഗളുരുവിലെ  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലും എന്‍ജിനിയറിങ്ങ്,  ടെക്നോളജി, ആര്‍ക്കിടെക്ചര്‍, സയന്‍സ് പിജി കോഴ്സുകളില്‍ പ്രവേശനത്തിനും ഈ വിഷയങ്ങളില്‍ വിവിധ ഗവേഷണ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും പിജി/സ്കോളര്‍ഷിപ്പ്/അസിസ്റ്റന്റ്ഷിപ്പ്/സയന്റിസ്റ്റ്  പ്രവേശനത്തിനുമുള്ള അഭിരുചി പരീക്ഷയാണിത്.  

യോഗ്യത: പ്ളസ്ടുവിനുശേഷമുള്ള നാലുവര്‍ഷ  എന്‍ജിനിയറിങ്/ടെക്നോളജി ബിരുദം. അല്ലെങ്കില്‍ ത്രിവത്സര ഡിപ്ളോമക്കുശേഷം മൂന്നുവര്‍ഷം പഠിച്ച് എന്‍ജിനിയറിങ്/ടെക്നോളജി ബിരുദം.  അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. അഞ്ചുവര്‍ഷ ആര്‍ക്കിടെക്ചര്‍ ബിരുദ കോഴ്സ് പാസായവര്‍ക്കും  അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

നാലുവര്‍ഷ സയന്‍സ് ബാച്ചിലര്‍ ബിരുദം (ബിഎസ്) പാസായവര്‍ക്കും അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. എന്‍ജിനിയറിങ്/ടെക്നോളജിയില്‍ നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ (പോസ്റ്റ് ബിഎസ്സി) കോഴ്സ് പാസായവര്‍ക്കും അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പഞ്ചവത്സരഎംഎസ്സി/പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎസ്സി,എംഎസ്സി പാസാവയര്‍ക്കും അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷാഫീസ് 1500 രൂപ. എസ്സി/എസ്ടി/ഭിന്നശേഷി വിഭാഗത്തിന് 750 രൂപ. പെണ്‍കുട്ടികള്‍ക്ക് 750 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് www.gate.iitg.ac.in 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top