24 April Wednesday

ഗേറ്റ് 2021: രജിസ്ട്രേഷൻ സെപ്തംബർ 14 മുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020


തിരുവനന്തപുരം
എൻജിനിയറിങ് അഭിരുചി വിലയിരുത്തുന്ന അന്താരാഷ്ട്ര നിലവാരമുള്ള പരീക്ഷയായ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ്ങിന്‌ (ഗേറ്റ‌് –-2021) ഓൺലൈൻ രജിസ്‌ട്രേഷൻ സെപ്‌തംബർ 14ന്‌ ആരംഭിക്കും. ‌30ന്‌ അവസാനിക്കും. ഇത്തവണ പരീക്ഷ സംഘടിപ്പിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെ (ഐഐടി ബോംബെ)യുടെ  -gate.iitb.ac.in വെബ്‌സൈറ്റിൽ രജിസ്‌ട്രേഷൻ വിൻഡോ ലഭ്യമാകും. ലേറ്റ്‌ ഫീസ്‌ അടച്ച്‌   ഒക്ടോബർ ഏഴുവരെയും അപേക്ഷിക്കാം. സമർപ്പിച്ച അപേക്ഷയിൽ തിരുത്തലിന്‌ അവസരം നവംബർ 13 വരെ ലഭ്യമാകും. അഡ്മിറ്റ് കാർഡുകൾ 2021 ജനുവരി എട്ടുമുതൽ  ലഭ്യമാകും.

ഗേറ്റ്‌ സ്‌കോറിന്‌ മൂന്ന്‌ വർഷം സാധുതയുണ്ട്‌. കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ എൻജിനിയറിങ്, ടെക്‌നോളജി, ആർക്കിടെക്ചർ, സയൻസ് വിഷയങ്ങളിലെ പിജി പഠനത്തിനും പിഎച്ച്‌ഡി ഗവേഷണത്തിനും അർഹത നിർണയിക്കുന്ന പരീക്ഷയാണ്‌ ‘ഗേറ്റ്’. പല ഗവേഷണ സ്‌കോളർഷിപ്പുകൾക്കും ഫെലോഷിപ്പുകൾക്കും പൊതുമേഖലയിലെ പ്രമുഖസ്‌ഥാപനങ്ങളിലെ നിയമനങ്ങൾക്കും ഈ യോഗ്യത തുണയ്‌ക്കും.

ആകെ 27 വിഷയത്തിൽ എൻവെയർമെന്റൽ സയൻസ്‌ ആൻഡ്‌ എൻജിനിയറിങ്‌ (ഇ എസ്‌) ഹ്യുമാനിറ്റീസ്‌ ആൻഡ്‌ സോഷ്യൽ സയൻസ്‌ (എക്‌സ്‌ എച്ച്‌) എന്നിവ പുതിയ പേപ്പറുകളാണ്‌. ഗേറ്റ് 2021 ഫെബ്രുവരി അഞ്ചുമുതൽ 14 വരെയാണ്‌. പരീക്ഷ രണ്ട് ഷിഫ്റ്റായിരിക്കും. രാവിലെ ഒമ്പതു മുതൽ 12 വരെയും ഉച്ചകഴിഞ്ഞ്‌ മൂന്നുമുതൽ 6 വരെയും. ഷിഫ്‌റ്റിൽ പിന്നീട്‌ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്‌. 

2021ലെ ഗേറ്റിന്റെ പരീക്ഷായോഗ്യതയും പരിഷ്‌കരിച്ചിട്ടുണ്ട്‌. സയൻസ്, കൊമേഴ്സ്, ആർട്സ് വിഷയങ്ങളിൽ യോഗ്യതയുള്ളവർക്കും ഇനി ഗേറ്റെഴുതാം. ബിരുദം നേടിയവർക്കും 10+2+2 അഥവാ 10+3+1 പൂർത്തിയാക്കി അംഗീകൃത അണ്ടർ ഗ്രാജ്വേറ്റ്  (യുജി) പ്രോഗ്രാമുകളിൽ മൂന്നാം വർഷം പഠിക്കുന്നവരെയും പരിഗണിക്കും.. പതിവുപോലെ ഒരു പേപ്പറല്ല, ആവശ്യമുള്ളവർക്ക് രണ്ടു പേപ്പറുകൾ എഴുതാം. പക്ഷേ, രണ്ടാമത്തെ പേപ്പർ നിർദിഷ്ട കോംബിനേഷനുകളിൽപ്പെട്ടതായിരിക്കണം. ഇതിന്റെ വിശദാംശങ്ങൾ പിന്നാലെ ലഭ്യമാകും. ഗേറ്റ്‌ എഴുതാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക്‌ പതിവായി https://gate.iitb.ac.in സന്ദർശിക്കുക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top