29 March Friday

സാധ്യതയേറുന്നു, ഗെയിം കോഴ്സുകൾക്ക്

ഡോ. ടി പി സേതുമാധവൻUpdated: Monday Jun 10, 2019


ഗെയിം വ്യവസായ മേഖല ലോകത്താകമാനം വൻ വളർച്ചയുടെ  പാതയിലാണ്. ലോകത്ത് മൂന്നു ബില്ല്യൻ മൊബൈൽ ഉപഭോക്താക്കളുണ്ട്. അവയെല്ലാം സ്മാർട്ട് ഫോണുകളുമാണ്. ഓരോ വ്യക്തിയും കുറഞ്ഞത് അഞ്ച് മൊബൈൽ ഗെയിമുകളാണ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നത്.

റെയിസിംഗ്, റോൾപ്ലെയിംഗ്, പസിൽസ്, കാർഡ് ഗെയിംസ്, അർക്കേഡ്, കാസിനോ മുതലായവ ഇതിലുൾപ്പെടുന്നു. ശരാശരി 15 ബില്ല്യൻ മൊബൈൽ ഗെയിമുകളാണ് മൊബൈൽ ഉപഭോക്താക്കൾ കളിക്കാനുപയോഗിക്കുന്നത്. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് ക്ഷമാശീലം കുറവാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ശരാശരി 100 മിനിറ്റാണ്  പ്രതിദിനം ഇവർ ഗെയിമിംഗിനായി ഉപയോഗിക്കുന്നത്. ഒഴിവുസമയത്തും  യാത്രയിലുമാണ് സമയം ചെലവിടുന്നത്.
ഗെയിമിംഗിന് വ്യവസായ മേഖലയിൽ ലോകത്താകമാനം ലക്ഷക്കണക്കിന്  തൊഴിലവസരങ്ങളുണ്ട്. ഡിസൈൻ, ക്രിയേറ്റിവിറ്റി,  കണ്ടന്റ്  ഡെവലപ്മെന്റ്, ഓട്ടമേഷൻ എന്നിവയിൽ നിരവധി തൊഴിലവസരങ്ങളുണ്ട്. നിരവധി ഗെയിമിംഗ് കമ്പനികൾ, ഹോളിവുഡ്, ബോളിവുഡ് എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുന്നു. 

ലോകത്താകമാനം ആപ്പ് സ്റ്റോറുകളിൽ പത്ത് ലക്ഷത്തോളം മൊബൈൽ  ആപ്പുകളുണ്ട്.  ഓട്ടോമൊബൈൽ  വ്യവസായം, കാർ ഡിസൈനിംഗ് എന്നിവയിൽ ഗെയിം രംഗത്ത് നിരവധി നൂതന പ്രവണതകൾ ദൃശ്യമാണ്.  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ്  ഓഫ് കിംഗ്സ്, മെഷീൻ ലേണിംഗ്, ക്ലൗഡ് കംപ്യൂട്ടിംഗ്, അനലിറ്റിക്സ്, ഡാറ്റ സയൻസ് എന്നിവയോടൊപ്പം Python, C+ എന്നിവയും അഡ്വാൻസ്ഡ് സോഫ്റ്റ് വെയറുകളും അനുവർത്തിച്ചു വരുന്നു.

ഗെയിം ഇൻഡസ്ട്രിയിൽ ആർക്കും തൊഴിൽ ലഭിയ്ക്കാവുന്ന കോഴ്സുകളുണ്ട്.  ക്രിയേറ്റിവിറ്റി, രൂപകൽപ്പന, വിഷ്വലൈസേഷൻ എന്നിവയിൽ പ്രാവീണ്യമുള്ളവർക്ക്  ഡിസൈനിംഗിൽ  അഭിരുചിയുണ്ടാകും. പ്ലസ്സ് ടു ഏത് വിഷയം പഠിച്ചവർക്കുമുതകുന്ന ബിരുദ കോഴ്സുകളുണ്ട്.
ബി ടെക്ക്, ബിസിഎ, എംസിഎ പൂർത്തിയാക്കിവർക്കുള്ള നിരവധി സ്കിൽ വികസന കോഴ്സുകളുണ്ട്.

ബി എസ് സി ഗെയിം പ്രോഗ്രാമിംഗ്, ബാച്ചിലേഴ്സ്  ഇൻ മൾട്ടി മീഡിയ, ബി എസ് സി   (ഓണേഴ്സ്) ഗെയിം ഡിസൈൻ & ഡെവലപ്മെന്റ്, എം എസ് സി മൾട്ടി മീഡിയ, ഗെയിം ടെക്നോളജി എന്നിവ പ്രധാനപ്പെട്ട കോഴ്സുകളാണ്. നിരവധി സ്ഥാപനങ്ങൾ രാജ്യത്തിനകത്തും, വിദേശത്തും ഗെയിം കോഴ്സുകൾ ഓഫർ ചെയ്തു വരുന്നു.

ഐസിഎടി ഡിസൈൻ & മീഡിയ കോളേജ്, ഫ്ളോറിഡ, അക്കാദമി ഓഫ് ഇന്ററാക്ടീവ് എന്റർടെയ്ൻമെന്റ്, ഫ്ളോറിഡ, ഇന്റീരിയർ ഗെയിമിംഗ്, ഗ്രാഫിക്സ്, അനിമേഷൻ, വിഎഫ്എക്സ്,  അഡ്വർടൈസിംഗ് എന്നിവയിൽ  മികച്ച കോഴ്സുകളുണ്ട്. ഇറ യൂണിവേഴ്സിറ്റി ലഖ്നോ, ഗുജറാത്ത് യൂണിവേഴ്സിറ്റി, അരീന യൂണിവേഴ്സിറ്റി, ഡൽഹി, അക്കാദമി ഓഫ് ആനിമേഷൻ & ഗെയിമിംഗ്, നോയ്ഡ, Zee ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ആർട്സ്, ബാംഗ്ലൂർ, i Pixio Animations കോളേജ്, ബാംഗ്ലൂർ, ബി വോക്ക് ഗ്രാഫിക്സ്, മൾട്ടി മീഡിയ, ഐഎഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ആർട്ട് & ഡിസൈൻ, കൊല്ലം, ഡെന്റീ നിയൽ കോളേജ്, കാനഡ, മാസ്സി യൂണിവ്സിബിറ്റി, ന്യൂസിലാന്റ്, യൂണിവേഴ്സിറ്റി ഓഫ് ടെക്നോളിജി സിഡ്നി, കർട്ടിൻ യൂണിവേഴ്സിറ്റി, ആസ്ട്രേലിയ, ഫ്ളിൻഡേഴ്സ യൂണിവേഴ്സിറ്റി ആസ്ട്രേലിയ, യൂണിവേഴ്സിറ്റി ഓഫ് കാന്റർബറി, ന്യൂസിലാന്റ്, യൂണിവേഴ്സിറ്റി ഓഫ് ലിവർപൂൾ, യു കെ  കൊവെന്റി യൂണിവേഴ്സിറ്റി, യു കെ, യൂണിവേഴ്സിറ്റി ഓഫ് ലീഡ്സ് യു കെ എന്നിവിടങ്ങളിൽ മികച്ച ഗെയിമിംഗ് ടെക്നോളജി കോഴ്സുകളുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top