05 June Monday

ഫസ്റ്റ്ബെല്‍ 2.0യില്‍ ഇന്ന് 
വായനദിന പരിപാടികള്‍

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021


തിരുവനന്തപുരം
വായന ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച കൈറ്റ് വിക്ടേഴ്സിൽ പ്രത്യേക പരിപാടികൾ സംപ്രേഷണം ചെയ്യും. രാവിലെ 10ന്‌ പി എൻ പണിക്കരെക്കുറിച്ച് പിആർഡി വകുപ്പ്‌ തയ്യാറാക്കിയ ഡോക്യുമെന്ററി. തുടർന്ന്, ഒരു മണിക്കൂർ കുട്ടികളുടെ വിവിധ അവതരണങ്ങളും പ്രഗത്ഭരുടെ സന്ദേശങ്ങളും സംപ്രേഷണം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന വായനദിനാഘോഷത്തിന്റെ സംസ്ഥാനതല പരിപാടിയുടെ പ്രസക്ത ഭാഗങ്ങൾ വൈകിട്ട്‌ ആറിന്‌ സംപ്രേഷണം ചെയ്യും.

വെള്ളിയാഴ്ചയോടെ ഫസ്റ്റ്ബെൽ 2.0 ക്ലാസുകളുടെ ട്രയൽ സംപ്രേഷണം അവസാനിച്ചു. പ്രീ-പ്രൈമറി മുതൽ പത്തുവരെ ക്ലാസുകാർക്ക് മൂന്നാഴ്ചയും പ്ലസ് ടു വിഭാഗത്തിന് രണ്ടാഴ്ചയുമാണ് ട്രയൽ സംപ്രേഷണം നടത്തിയത്. പ്രീ-പ്രൈമറി വിഭാഗംമുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് തിങ്കളാഴ്ചമുതൽ പുതിയ ക്ലാസുകളായിരിക്കും സംപ്രേഷണം ചെയ്യുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top